Image

ബ്രിസ്ബനില്‍ ക്രിസ്റ്റീന്‍ ധ്യാനം ജൂണ്‍ 8, 9, 10 തീയതികളില്‍

Published on 24 May, 2013
ബ്രിസ്ബനില്‍ ക്രിസ്റ്റീന്‍ ധ്യാനം ജൂണ്‍ 8, 9, 10 തീയതികളില്‍
ബ്രിസ്ബന്‍: സൗത്ത് ബ്രിസ്ബന്‍ കാത്തലിക് കമ്യൂണിറ്റി ഒരുക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യത്തെ ക്രിസ്റ്റീന്‍ ധ്യാനം ജൂണ്‍ 8, 9, 10 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ ഹോളണ്ട് പാര്‍ക്ക് സെന്റ് ജൊവാക്കിംഗ് പള്ളിയില്‍ നടക്കും. 

ക്രിസ്റ്റീന്‍ ശുശ്രൂഷകളുടെ സ്ഥാപക ഡയറക്ടര്‍ പി.വി മേരിക്കുട്ടിയും ബ്രദര്‍ സന്തോഷും നേതൃത്വം നല്‍കുന്ന ധ്യാനം കുട്ടികളുടെ ആത്മീയ ഉണര്‍വും ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ച വളര്‍ച്ചയും വ്യക്തിത്വ വികസനവും മുന്‍നിര്‍ത്തി വിശുദ്ധിയുടെ പാതയിലൂടെ ചരിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള ട്രെയിനിംഗ് പ്രോഗ്രാമുകള്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളായി തിരിച്ച് പ്രത്യേകം ക്ലാസുകള്‍ നല്‍കും. 

അവസാനദിനമായ 10ന് മാതാപിതാക്കളെയും കുട്ടികളെയും ഒരുമിച്ചു പങ്കെടുപ്പിച്ചുകൊണ്ടുള്ള ധ്യാനമാണ് ഒരുക്കിയിരിക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ്: 0423851140, ടോം: 0422202684, ജോസ്: 0411787651.

പള്ളിയുടെ വിലാസം: St. Jovachim Church, 41 Yuletidue St. Holland Park West.

റിപ്പോര്‍ട്ട്: മനു ആന്റണി പോത്താനിക്കാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക