Image

ന്യൂകാസില്‍ യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു

Published on 24 May, 2013
ന്യൂകാസില്‍ യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു
ന്യൂകാസില്‍: ഓസ്‌ട്രേലിയയിലെ ന്യൂകാസിലെ സെന്റ് ബസേലിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു. മേയ് 18ന് ഇടവക വികാരി റവ. ഫാ. ജിജി വര്‍ഗീസ് വി. കുര്‍ബാന അര്‍പ്പിച്ച് പെരുന്നാള്‍ സന്ദേശം നല്‍കി. 

2012 മേയിലാണ് ആദ്യമായി വി. കുര്‍ബാന അര്‍പ്പിച്ചത്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകളില്‍ രാവിലെ ഒമ്പതിനാണ് വിശുദ്ധ കുര്‍ബാന. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു മുട്ടത്ത് (സെക്രട്ടറി) 0402611502, എല്‍ദോ ജേക്കബ് (ട്രസ്റ്റി) 0470224978.

റിപ്പോര്‍ട്ട്: ജിന്‍സണ്‍ കുര്യന്‍

ന്യൂകാസില്‍ യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക