Image

നെടുമ്പാശേരി സംഗമം ഓഗസ്റ്റ് 24ന്

Published on 24 May, 2013
നെടുമ്പാശേരി സംഗമം ഓഗസ്റ്റ് 24ന്
കാന്‍ബറ: കാന്‍ബറയില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിന്റെ നാമധേയത്തില്‍ രൂപം കൊള്ളുന്ന സംഘടനയിലേക്ക് എറണാകുളം, തൃശൂര്‍ ജില്ലയുടെ ചാലക്കുടി പ്രദേശം വരെയും കോതമംഗലം, മാള, മഞ്ഞാലി, പ്രദേശങ്ങളും ഉള്‍പ്പെടുത്തി ഓഗസ്റ്റ് 24ന് വിപുലമായ രീതിയില്‍ പ്രാദേശിക സംഘടനയുടെ ആദ്യ ഫാമിലി സംഗമവും കള്‍ച്ചറല്‍ നൈറ്റും സംഘടിപ്പിക്കുന്നു. 

സംഘടനയുടെ പ്രഥമ കണ്‍വീനറായി ചമ്പന്നൂര്‍ സ്വദേശി ഷിജി ടൈറ്റസിനെയും ട്രഷററായി പയസ് സ്‌കറിയ ജോസ്, കള്‍ച്ചറല്‍ പരിപാടികളുടെ നടത്തിപ്പിനായി ജെസി സന്തോഷ്, ഷൈനി രാജു, മാര്‍ഗരറ്റ്, സ്മിത സംജിത്ത് എന്നിവരെയും തെരഞ്ഞെടുത്തും. 

സംഗമത്തിന്റെ വിജയത്തിനായി ബെന്നി കണ്ണമ്പുഴ, രാജു തോമസ്, നൈജു ജോര്‍ജ്, സംജിത്ത്, ആന്റണി പൗലോസ്, അനില്‍ രാജ്, ജോബി ദേവസി, ഷോജി ആന്റണി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയും നിലവില്‍വന്നു. 

കള്‍ച്ചറല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജിന്‍സണ്‍ കുര്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക