Image

യാക്കോബായ കുടുംബ സംഗമത്തിനായി ബ്രിസ്‌റ്റോള്‍ ഒരുങ്ങുന്നു

ജോസ്‌ മാത്യു Published on 26 September, 2011
യാക്കോബായ കുടുംബ സംഗമത്തിനായി ബ്രിസ്‌റ്റോള്‍ ഒരുങ്ങുന്നു
ബിസ്‌റ്റോള്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ യുകെ റീജന്റെ മൂന്നാമത്‌ ഫാമിലി കോണ്‍ഫറന്‍സിനുള്ള വേദി ഒരുങ്ങുന്നു. ബ്രിസ്‌റ്റോള്‍ സെന്റ്‌ ബേസില്‍ സെന്ററില്‍ മാര്‍ ബസേലിയോസ്‌ യല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ആതിഥേയത്വത്തില്‍ ഒക്‌ടോബര്‍ ഒന്നിന്‌ ഗ്രീന്‍വേ സെന്ററിലും, രണ്ടിന്‌ സെന്റ്‌ ജോര്‍ജ്‌ ദ്‌ ഗ്രേറ്റ്‌ ചര്‍ച്ച്‌ എന്നിവിടങ്ങളിലായിരിക്കും ഫാമിലി കോണ്‍ഫറന്‍സ്‌ പരിപാടികള്‍ നടക്കുന്നത്‌. റജിസ്‌ട്രേഷന്‍ നടന്നുവരുന്നു.

യുകെ റീജന്റെ മുന്‍ പാത്രിയര്‍ക്കല്‍ വികാരിയും നിരണം ഭദ്രാസനാധിപനും യുഎഇയിലെ പള്ളികളുടെ പാത്രിയര്‍ക്കല്‍ വികാരിയുമായ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ ഈ വര്‍ഷത്തെ കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌തു.

യുകെ മേഖലയുടെ ഇപ്പോഴത്തെ പാത്രിയര്‍ക്കല്‍ വികാരിയും അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേഞ്ച്‌ മേഖലകളുടെ മെത്രാപ്പൊലീത്തയുമായ മാത്യൂസ്‌ മാര്‍ അപ്രേം 24ന്‌ യുകെയില്‍ എത്തിച്ചേര്‍ന്നു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സിന്‌ അദ്ദേഹം അധ്യക്ഷത വഹിക്കും.

ഡല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക്‌ മാര്‍ ഒസ്‌താത്തിയോസിന്റെ അനുഗ്രഹീത സാന്നിധ്യം ഉണ്ടായിരിക്കും. ഒന്ന്‌ ശനിയാഴ്‌ച രാവിലെ ഒന്‍പതിന്‌ പതാക ഉയര്‍ത്തലോടെ കുടുംബസംഗമത്തിന്‌ തുടക്കം കുറിക്കും. രാത്രി ഒന്‍പതിന്‌ 22 ഇടവകകളില്‍ നിന്നുള്ള കലാപരിപാടികളോടെ സമാപിക്കും.

രണ്ടിന്‌ രാവിലെ പ്രഭാത നമസ്‌കാരത്തോടു കൂടി ആരംഭിച്ച്‌ മെത്രാപ്പൊലീത്തമാരുടെ മഹനീയ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന്‌ സമാപന സമ്മേളനവും നടക്കും.
യാക്കോബായ കുടുംബ സംഗമത്തിനായി ബ്രിസ്‌റ്റോള്‍ ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക