ചിന്താഭാരം - കവിത (മാത്യു മൂലേച്ചേരില്‍ )
AMERICA
23-May-2013
മാത്യു മൂലേച്ചേരില്‍
AMERICA
23-May-2013
മാത്യു മൂലേച്ചേരില്‍

മോഹത്തളികയിലാ-
ദൃശ്യങ്ങള്‍ വീണ്ടും!...
ചെറുവിത്തുകളായി,
ചെടികളായി,
മരങ്ങളായി,
പൂക്കളായി!
നിറങ്ങള്‍ കാണാം-
നറുമണം അറിയാം!
എത്തിപ്പിടിക്കുവാനോ,
ചാടിപ്പിടിക്കുവാനോ,
പറ്റാത്തത്ര-
ഉയര്‍ന്ന ശിഖരത്തില്‍!
തൊട്ടീടാന്‍
നീണ്ട തോട്ടി തന്നെ
കൂട്ടിനു വേണം!
നല്ല കാറ്റിനാലും
പറ്റും!
കാറ്റില്ലാതുള്ള,
ഇടിയില്ലാതുള്ള,
മുഴുത്ത മഴയ്ക്കോ;
കുറുകി വീഴുന്ന മഴയ്ക്കോ കഴിയും
അന്ത്യംവരെ കാത്തിരിക്കാം!
ഉണങ്ങിക്കരിഞ്ഞ്-
താഴെ വീഴുംവരെ!
ഉണങ്ങിക്കരിഞ്ഞിട്ടുമപ്പോഴും
ഞെടുപ്പില്‍ന്നിന്നാപ്പിടി
കണ്ണുമടച്ചങ്ങ്
വിട്ടീടുകില്ലെങ്കില്‍
കഷ്ടം!
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments