Image

മലയാളത്തിന്‌ ശ്രേഷ്‌ഠാഭാഷാ പദവി

Published on 23 May, 2013
മലയാളത്തിന്‌ ശ്രേഷ്‌ഠാഭാഷാ പദവി
തിരുവനന്തപുരം: മലയാളത്തിന്‌ ശ്രേഷ്‌ഠാഭാഷാ പദവി നല്‍കാന്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭായോഗമാണ്‌ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ട്‌ത. പുതിയ പദവി ലഭിച്ചതോടെ ഭാഷയുടെ വളര്‍ച്ചയ്‌ക്ക്‌ കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ നൂറു കോടി രൂപയുടെ സഹായം സംസ്ഥാനത്തിന്‌ ലഭിക്കും.

2004 ല്‍ തമിഴിനും 2008 ല്‍ കന്നഡയ്‌ക്കും തെലുങ്കിനും ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ചിരുന്നു.

മലയാളത്തിന്‌ ശ്രേഷ്‌ഠാഭാഷാ പദവി നല്‍കണമെന്ന സാംസ്‌കാരിക മന്ത്രാലയം ശിപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. കേന്ദ്രസാഹിത്യ അക്കാഡമിയുടെ ഉപസമിതി കഴിഞ്ഞ ഡിസംബറില്‍ ശ്രേഷ്‌ഠഭാഷാ പദവി മലയാളത്തിനും നല്‍കാമെന്ന ശിപാര്‍ശ കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിന്‌ നല്‍കിയത്‌. ഇത്‌ സാംസ്‌കാരിക മന്ത്രാലയം അംഗീകരിച്ച്‌ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ വിടുകയായിരുന്നു. നൂറുകോടി രൂപ ധനസഹായത്തിനുപുറമേ ഭാഷാപഠനത്തിനായി യു.ജി.സി പ്രത്യേക കേന്ദ്രം രൂപവത്‌കരിക്കുകയും ചെയ്യും. കേന്ദ്രം അനുവദിക്കുന്ന പണമുപയോഗിച്ച്‌ നടപ്പാക്കേണ്ട പരിപാടികളെക്കുറിച്ച്‌ ശിപാര്‍ശ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി വിശദമായ രൂപരേഖ സര്‍ക്കാരിന്‌ നല്‍കിയിരുന്നു.
Join WhatsApp News
Gee Jay 2013-05-23 12:34:29
Better late than never ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക