Image

അമേരിക്കയിലെ (മലയാളി-അമേരിക്കന്‍) യുവ എഴുത്തുകാരുടെ ശ്രദ്ധക്ക്‌

വാസുദേവ്‌ പുളിക്കല്‍ Published on 21 May, 2013
അമേരിക്കയിലെ (മലയാളി-അമേരിക്കന്‍) യുവ എഴുത്തുകാരുടെ ശ്രദ്ധക്ക്‌
പുതിയ തലമുറ - ഭാഷയും സാഹിത്യവും

അമേരിക്കന്‍ മലയാള സാഹിത്യം അമേരിക്കയിലെ പല സംസ്‌ഥാനങ്ങളിലായി വളരുകയും പുരോഗമിക്കയും ചെയ്‌ത്‌ വരുന്നു. വിവിധ സാഹിത്യ സംഘടനകളും അവയെ ഏകോപിപ്പിക്കുന്ന കേന്ദ്ര സംഘടനയായ ലാനയും ഈ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടെ വളര്‍ന്ന്‌ വരുന്ന പുതിയ തലമുറ ഒരു പക്ഷെ മലയാളഭാഷ അറിയുന്നവരാകണമെന്നില്ല. എന്നാല്‍ അവരില്‍ പലരും ഇംഗ്ലീഷ്‌ ഭാഷയില്‍ എഴുതുന്നവരും, പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചവരുമാണ്‌. അവരെ കൂടി ഈ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നത്‌ നന്നായിരിക്കുമെന്ന്‌ കരുതുന്നു. അവര്‍ക്കു അവരുടെ രചനകള്‍ അവതരിപ്പിക്കാന്‍ ഒരു വേദി ഒരുക്കി കൊടുക്കുന്നത്‌ സാഹിത്യസംഘടഞ്ഞകളുടെ കര്‍ത്തവ്യമാണ്‌. ഭാഷ ഇവിടെ പ്രശ്‌നമാകുന്നില്ല. കാരണം പുതിയ തലമുറക്കാരില്‍ നിന്നും മലയാള രചനകള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. മലയാളത്തില്‍ എഴുതുന്നവര്‍ ഉണ്ടെങ്കില്‍ അത്‌ അഭിമാനകരവും സ്വാഗതാര്‍ഹവുമാണ്‌.

മലയാളം സംസാരിക്കുന്ന ഇവിടത്തെ തലമുറയോടൊപ്പം ഇവിടത്തെ യുവതലമുറയേയും സാഹിത്യ വേദികളിലേക്ക്‌ ക്ഷണിക്കാന്‍ ലാന ഉദ്ദേശിക്കുന്നു. നേരത്തെ സൂചിപ്പിച്ചപോലെ യുവതലമുറ ഒരു പക്ഷെ ഇംഗ്ലീഷില്‍ ആയിരിക്കുമെഴുതുന്നത്‌. പഴയ തലമുറക്ക്‌ രണ്ടു ഭാഷകളും അറിയുന്നതുകൊണ്ട്‌ യുവതലമുറ എഴുത്തുകാരുടെ ഇംഗ്ലീഷ്‌ രചനകള്‍ ചര്‍ച്ച ചെയ്യുന്നത്‌ ഒരു പ്രശ്‌നമാകില്ല. അതേസമയം യുവതലമുറക്കാര്‍ക്ക്‌ മലയാളഭാഷയേയും സംസ്‌കാരത്തേയും കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ഈ സമ്മേളനം ഒരവസരം നല്‍കുന്നു. മലയാളത്തിലുള്ള ഈ അറിയിപ്പ്‌ എല്ലാ മലയാളി മാതാപിതാക്കള്‍ക്കുമായി എഴുതുന്നു. ഇതിന്റെ ഇംഗ്ലീഷ്‌ പരിഭാഷയും കൊടുത്തിട്ടുണ്ട്‌. മാതാപിതാക്കള്‍ തങ്ങളുടെ സാഹിത്യവാസനയുള്ള മക്കളെ ഈ വേദിയിലേക്ക്‌ അയയ്‌ക്കുക. അവരോട്‌ ഇംഗ്ലീഷില്‍ ഉള്ള ഞങ്ങളുടെ അറിയിപ്പ്‌ വായിക്കാന്‍ ഉപദേശിക്കുക.

ലാന അമേരിക്കന്‍ മലയാളികളുടെ മക്കള്‍ക്കായി ഒരു യുവസമിതിയെ (Youth Literary Wing) സംഘടിപ്പിക്കാനും അതിലൂടെ അവരുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ പരിപോഷിക്കാനും ശ്രമിക്കുകയാണ്‌. സാഹിത്യതല്‍പരരായ എല്ലാ യുവജനങ്ങളുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന്റെ വിജയത്തിനായി ഇ-മലയാളി പ്രസിദ്ധീകരണവും ഞങ്ങളോട്‌ സഹകരിക്കുന്നുണ്ട്‌ എന്നറിയിക്കാന്‍ സന്തോഷമുണ്ട്‌. ഒരു തലമുറയോടുകൂടി ഭാഷയും സംസ്‌കാരവും നഷ്‌ടപ്പെട്ടുപോകുമെന്ന ഒരവസ്‌ഥ ഉണ്ടാകാതിരിക്കാന്‍ ഇത്തരം പരിശ്രമങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്ന സഹായകരമാകുമെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: വാസുദേവ്‌ പുളിക്കല്‍, (516 749 1939), ഷാജന്‍ ആനിത്തോട്ടം (847 322 1181), ജോസ്‌ ഓച്ചാലില്‍ (972 329 6906), സാംസി കൊടുമണ്‍ (516 270 4302) അബ്‌ദുള്‍ പുന്നയൂര്‍ക്കുളം (589 944 1805) ശ്രീമതി. സരോജ വര്‍ഗീസ്‌, (718 347 3828)
ജോര്‍ജ്‌ ജോസഫ്‌  917 324 4907.

വാര്‍ത്തയുടെ ഇംഗ്ലീഷ്‌ പരിഭാഷ വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക.
അമേരിക്കയിലെ (മലയാളി-അമേരിക്കന്‍) യുവ എഴുത്തുകാരുടെ ശ്രദ്ധക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക