Image

പ്രവാസികളുടെ കഥയുമായി ഇംഗ്ലീഷ്‌

Published on 22 May, 2013
പ്രവാസികളുടെ കഥയുമായി ഇംഗ്ലീഷ്‌
ശ്യാമപ്രസാദ്‌ സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ്‌ ഉടന്‍ പ്രദര്‍ശനത്തിനെത്തും. പ്രവാസി കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ വിദേശത്ത്‌ താമസിക്കുന്ന കുടുംബങ്ങളിലെ അന്തസംഘര്‍ഷങ്ങളുടെകഥ പറയുന്ന ചിത്രം പൂര്‍ണമായും ലണ്ടനിലാണ്‌ ചിത്രീകരിച്ചത്‌.

അജയന്‍ വേണുഗോപാലനാണ്‌ ചിത്രത്തിന്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. ഒന്നോരണ്ടോ കഥാപാത്രങ്ങള്‍ കേന്ദ്രമാകുന്നതിന്‌ പകരം കുറേയേറെ കഥാപാത്രങ്ങളെ വച്ച്‌ പല കഥകള്‍ പറഞ്ഞുപോകുന്ന രീതിയിലാണ്‌ ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന്‌ ശ്യാമപ്രസാദ്‌ പറയുന്നു. ലണ്ടനില്‍ ഇന്ത്യന്‍ വംശജര്‍ ഏറെ താമസിക്കുന്ന ഈസ്റ്റ്‌ ഹാമിലും പരിസരത്തുമായാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കിയത്‌.

ജയസൂര്യ, നിവിന്‍പോളി, മുകേഷ്‌, നാദിയ മൊയ്‌തു, രമ്യ നമ്പീശന്‍ എന്നിവരെല്ലാം അഭിനയിക്കുന്ന ചിത്രത്തില്‍ 5 ഗാനങ്ങളുണ്ട്‌. രമ്യ നമ്പീശന്‍, രോഹന്‍ കൈമള്‍, സുചിത്‌ സുരേഷന്‍, ജോബ്‌ കുര്യന്‍, നേഹ നായര്‍ എന്നിവരാണ്‌ ഗായകര്‍.
പ്രവാസികളുടെ കഥയുമായി ഇംഗ്ലീഷ്‌പ്രവാസികളുടെ കഥയുമായി ഇംഗ്ലീഷ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക