Image

താന്‍ സൗന്ദര്യം കുറഞ്ഞ നടി: ശ്രുതി ഹാസന്‍

Published on 22 May, 2013
താന്‍ സൗന്ദര്യം കുറഞ്ഞ നടി: ശ്രുതി ഹാസന്‍
പൊതുവെ താന്‍ സൗന്ദര്യം കുറഞ്ഞ നടിയാണെന്ന്‌ തമിഴ്‌ താരവും പ്രശസ്‌ത നടന്‍ കമലഹാസന്റെ പുത്രിയുമായ ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌. തനിക്ക്‌ അത്ര സൗന്ദര്യം ഇല്ലാത്തതിനാല്‍ ക്യാമറയ്‌ക്കു മുന്നില്‍ നില്‍ക്കാന്‍ പോലും വളരെ പ്രയാസവുമാണ്‌. എന്നാല്‍ അഭിനേത്രിയാകണം എന്ന്‌ തന്നെയായിരുന്നു എപ്പോഴും ആഗ്രഹമെന്നും നടി പറഞ്ഞു. ഞാന്‍ എപ്പോഴും പുറത്ത്‌ വെയിലും മഴയുമൊക്കെ കൊണ്ട്‌ കറങ്ങി നടക്കുമായിരുന്നു. അതുകൊണ്ട്‌ തന്നെ എനിക്ക്‌ നായികയാകാനുള്ള സൗന്ദര്യം ഇല്ലെന്നാണ്‌ വിചാരിച്ചിരുന്നതെന്നും ശ്രുതി പറഞ്ഞു.

തല്‍ക്കാലം ജീവിതത്തില്‍ റൊമാന്‍സിന്‌ സമയമില്ലെന്ന്‌ ശ്രുതി പറയുന്നു. രാമയ്യ വസ്‌തവയ്യഎന്ന ചിത്രത്തിന്റെ ജോലികളുമായി തിരക്കിലാണിപ്പോള്‍ ശ്രുതി, വളരെ ടൈറ്റ്‌ ഷെഡ്യൂളിലാണ്‌ താന്‍ ജോലെചെയ്യുന്നതെന്നും അതിനിടെ പ്രണയിക്കാന്‍ സമയമില്ലെന്നുമാണ്‌ താരം പറയുന്നത്‌. ഒരുതരത്തിലും പ്രണയം എന്നെ സംബന്ധിച്ച്‌ ഒരു പ്രധാന കാര്യമില്ല, ഇതുവരെ ഞാന്‍ പ്രണയിച്ചിട്ടുമില്ല. ഇപ്പോള്‍ ഞാന്‍ എന്റെ ജോലിയിലാണ്‌ ശ്രദ്ധിക്ക്‌കുന്നത്‌. ജീവിതത്തില്‍ വരുന്ന പുരുഷന്‍ എങ്ങെയായിരിക്കണമെന്നുപോലും ഞാന്‍ ചിന്തിച്ചിട്ടില്ല ശ്രുതി പറയുന്നു.

ക്രിക്കറ്റ്‌ താരം സുരേഷ്‌ റെയ്‌നയുമായി ശ്രുതി പ്രണയത്തിലാണെന്ന്‌ ടോളിവുഡ്‌ സിനിമാവൃത്തങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.
താന്‍ സൗന്ദര്യം കുറഞ്ഞ നടി: ശ്രുതി ഹാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക