Image

കലാഭവന്‍ മണി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published on 22 May, 2013
കലാഭവന്‍ മണി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: നടന്‍ കലാഭവന്‍ മണി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെന്ന്‌ സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 2010ലും 11ലും ട്രാഫിക്‌ വാര്‍ഡനെയും ഫ്‌ളാറ്റിലെ സെക്യൂരിറ്റി ഗാര്‍ഡിനെയും ആക്രമിച്ച കേസില്‍ മണിക്കെതിരെ ക്രിമിനല്‍ കേസ്‌ നിലവിലുണ്ട്‌.

വാഹന പരിശോധന നടത്തിയ വനപാലകര്‍ തന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്തിന്‍െറ ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും തന്നെ ജാതിപ്പേര്‌ വിളിച്ച്‌ അപമാനിച്ചെന്നുമുള്ള മണിയുടെ വാദം കളവാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വനപാലകരെ മര്‍ദിച്ച കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള കലാഭവന്‍ മണി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ്‌ സര്‍ക്കാര്‍ നിലപാട്‌ അറിയിച്ചത്‌.

വനപാലകര്‍ക്കെതിരെ മണിയുടെ സുഹൃത്ത്‌ നല്‍കിയ പരാതിയും അടിസ്ഥാനമില്ലാത്തതാണ്‌. കൈയും വടിയും ഉപയോഗിച്ച്‌ മര്‍ദിച്ചതിനെ തുടര്‍ന്ന്‌ ഒരു ഉദ്യോഗസ്ഥന്‍െറ മൂക്കിന്‍െറ പാലം തകര്‍ന്ന്‌ ഗുരുതരമായി പരിക്കേറ്റു. ഔദ്യാഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന്‌ 322ാം വകുപ്പ്‌ പ്രകാരമെടുത്ത കേസ്‌ മാറ്റി ഔദ്യാഗിക കൃത്യനിര്‍വഹണം തടയാന്‍ മാരകമായി പരിക്കേല്‍പ്പിച്ചെന്ന 333ാം വകുപ്പ്‌ പ്രകാരമുള്ള കേസാണ്‌ നിലവിലുള്ളത്‌. പത്ത്‌ വര്‍ഷംവരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്‌.

അതിനിടെ മണി നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷം ജസ്റ്റിസ്‌ എസ്‌.എസ്‌ സതീശചന്ദ്രന്‍ ഹര്‍ജി വിധി പറയാന്‍ മാറ്റി.
Join WhatsApp News
Gee Jay 2013-05-23 12:43:19
Because of enormous delay in judiciary, India is becoming a haven of criminals. Before the court verdict comes, the criminal will be dead and gone.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക