കൊച്ചി: മലയാളത്തിലെ മഹാനടന് മോഹന്‍ലാലിന് ചൊവ്വാഴ്ച പിറന്നാള്‍. അമ്പത്തി മൂന്നാമത്തെ പിറന്നാളാണ് അദ്ദേഹം ആഘോഷിക്കുന്നത്.
ദശാബ്ദങ്ങളായി മലയാള സിനിമയുടെ ഭാഗമായി മാറിയ മോഹന്‍ലാല്‍ തന്റെ ആദ്യസിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായികയായിരുന്ന പൂര്‍ണിമാ ജയറാമിനോടൊപ്പം തമിഴ് സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നത് പിറന്നാളിന്റെ യാദൃശ്ചികതയായി.
തമിഴ് സൂപ്പര്‍താരം വിജയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ സെറ്റിലായിരുന്നു മോഹന്‍ലാലിന്റെ പിറന്നാളാഘോഷം.