Image

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയം കൂദാശ ചെയ്തു.

പി.പി.ചെറിയാന്‍ Published on 27 May, 2011
ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയം കൂദാശ ചെയ്തു.
ഹൂസ്റ്റണ്‍: പുതുക്കി പണിതീര്‍ത്ത ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠാ ശുശ്രൂഷ വിപുലമായ പരിപാടികളോടെ മെയ് 22 ഞായറാഴ്ച 9 മണിക്ക് നടത്തപ്പെട്ടു.

സണ്ടെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍,കൈസ്ഥാന സമിതിഅംഗങ്ങള്‍, ഗായക സംഘാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് “സേനയില്‍ യഹോവയെ” എന്ന് തുടങ്ങുന്ന ഗീതം പാടി ദേവാലയാങ്കണത്തില്‍ പ്രവേശിച്ചതോടെ പ്രതിഷ്ഠാ ശുശ്രൂഷ ആരംഭിച്ചു. പുതുക്കി പണിത ദേവാലയത്തിന്റെ താക്കോല്‍ നോര്‍ത്തമേരിക്കാ,യൂറോപ്പ്,കാനഡ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസുമാര്‍ തെയോഡോഷ്യസ് എപ്പിസ്‌ക്കോപ്പാ ഇടവക ട്രസ്റ്റി ജോര്‍ജ് മുതലാളിയില്‍ നിന്നും ഏറ്റുവാങ്ങി. തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൂദാശ ചടങ്ങുകള്‍ ആരംഭിച്ചു. വികാരി റവ. സഖറിയ.ജോണ്‍ റവ.ഷിബി എബ്രഹാം, റവ.കെ.എം ജോഷ്വാ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യത്തെ ദേലാലയമായ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് 1984 ലാണ് പണിതീര്‍ത്തത്. ഇപ്പോള്‍ മുന്നൂറോളം കുടുംബങ്ങള്‍ ഈ ഇടവകയില്‍ അംഗങ്ങളായിട്ടുണ്ട്. സ്ഥലപരിമിതി മൂലം ദേവാലയം വിപുലീകരിക്കാന്‍ തീരുമാനിക്കുകയും ബാല്‍ക്കണി ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെ 750 പേര്‍ക്കിരിക്കാവുന്ന ഇരിപ്പിട സൗകര്യത്തോടെ പുതുക്കി പണിയുകയും ചെയ്തു.

തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ21 കുട്ടികള്‍ ആദ്യമായി വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ചു. സഭയുടെ പരിപൂര്‍ണ്ണ അംഗത്വത്തിലേക്കു പ്രവേശിച്ചു.

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം പൊതുസമ്മേളനം നടത്തപ്പെട്ടു. വികാരി റവ. സഖറിയാ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന എപ്പിസ്‌ക്കോപ്പാ മുഖ്യപ്രഭാഷണം നടത്തി.

ദേവാലയ പുനഃപ്രതിഷ്ഠാദിനം, ഇടവക ജനങ്ങളുടെ ജീവിതത്തില്‍ പുനഃ സമര്‍പ്പണ ദിനമായി തീരണമെന്നും, ജീവിതത്തില്‍ നന്മകള്‍ പകര്‍ന്ന നല്‍കുന്ന സര്‍വ്വശക്തമായ ദൈവത്തിന് നന്ദി കരേറ്റി കൊണ്ട് ജീവിതത്തെ കൂടുതല്‍ വിനയപ്പെടുത്തുന്നതിന് ഇടയാകണമെന്നും തിരുമേനി ഉദ്‌ബോധിപ്പിച്ചു. റവ.ഷിബി എബ്രഹാമിന്റെ പ്രര്‍ത്ഥക്കു ശേഷം ഇടവക വൈസ് പ്രസിഡന്റ് തോമസ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിക്കുകയും, ഇടവക സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോണ്‍സുലര്‍ ചന്ദര്‍ മോഹന്‍ മന്‍ചന്ദ,റവ.കെ. എ ജോഷ്വാ, വെ.എ.ടി. തോമസ്,ബില്‍ഡിങ്ങ് കമ്മിറ്റി കണ്‍വീനര്‍ പി.എം.ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുവനീര്‍ കണ്‍വീനര്‍ ജോണ്‍ ചാക്കോയില്‍ നിന്നും ആദ്യപ്രതി സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തെയോഡോഷ്യസ് തിരുമേനി സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. മലയാളം, ഇംഗ്ലീഷ് ഗായക സംഷാംഗങ്ങള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.ടൈറ്റസ് എബ്രഹാം നന്ദി പ്രകാശിപ്പിച്ചു. പരിപാടിയില്‍ സംബന്ധിച്ച എല്ലാവരും പ്രത്യേക സ്‌നേഹസല്‍ക്കാരങ്ങള്‍ ഒരുക്കിയിരുന്നതായി മീഡിയാ കണ്‍വീനര്‍ തോമസ് മാത്യൂ(ജീമോന്‍)അറിയിച്ചു.
ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയം കൂദാശ ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക