Image

ഫോമാ കണ്‍വെന്‍ഷന്‍ ജൂണ്‍ 26 മുതല്‍ 29 വരെ വാലിഫോര്‍ജില്‍; അനിയന്‍ ജോര്‍ജ് കണ്‍വന്‍ഷന്‍ ചെയര്‍

Published on 19 May, 2013
ഫോമാ കണ്‍വെന്‍ഷന്‍ ജൂണ്‍ 26 മുതല്‍ 29 വരെ വാലിഫോര്‍ജില്‍; അനിയന്‍ ജോര്‍ജ് കണ്‍വന്‍ഷന്‍ ചെയര്‍
ന്യൂയോര്‍ക്ക്‌: ഫോമാ കണ്‍വെന്‍ഷന്‍ അടുത്തവര്‍ഷം (2014) ജൂണ്‍ 26 മുതല്‍ 29 വരെ പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജ്‌ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ നടത്താന്‍ ദേശീയ കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ഫോമയുടെ പ്രഥമ സെക്രട്ടറി അനിയന്‍ ജോര്‍ജിനെ നിയമിച്ചു. ജൂലൈ നാല്‌ വീക്കെന്‍ഡില്‍ കണ്‍വെന്‍ഷന്‍ നടത്താനാണ്‌ ആദ്യം തീരുമാനിച്ചതെങ്കിലും വീക്കെന്‍ഡില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ
ന്റേതടക്കം കണ്‍വെന്‍ഷന്‍ നടക്കുന്നുവെന്ന്‌ ദേശീയ കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ്‌ തീയതിയില്‍ മാറ്റംവരുത്തിയതെന്ന്‌ അവര്‍ പറഞ്ഞു. (ഫൊക്കാനാ കണ്‍വെന്‍ഷന്‍ ജൂലൈ നാല്‌ വീക്കെന്‍ഡിലാണ്‌).

ഫിലാഡല്‍ഫിയയില്‍ നിന്ന്‌ അരമണിക്കൂര്‍ മാത്രം ദൂരമുള്ള റാഡിസണ്‍ ഹോട്ടലില്‍ 475 റൂമുകളാണുള്ളത്‌. കൂടുതല്‍ ആളുകള്‍ വന്നാല്‍ സമീപ ഹോട്ടലുകളും ഉപയോഗപ്പെടുത്തും. വിശാലമായ കണ്‍വെന്‍ഷന്‍ സെന്ററും 14 ഹോട്ടലുകളും കാസിനോയും അടങ്ങുന്ന റാഡിസണ്‍ ഹോട്ട
ലിലേക്ക് വണ്ടര്‍ലാന്റില്‍ നിന്നും ലങ്കാസ്റ്റാറിലെ ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ തീയേറ്ററില്‍ നിന്നും 30 മിനിറ്റ്‌ മാത്രം ദൂരമേയുള്ളു. അങ്ങോട്ടേക്കുള്ള ടൂര്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.

സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍ ആയി താഴെപ്പറയുന്നവരേയും തെരഞ്ഞെടുത്തു.
ക്രെഡെന്‍ഷ്യല്‍ ആസസ്‌ ബൈലോസ്‌ - കുര്യന്‍ വര്‍ഗീസ്‌, സാമ്പത്തികം- ജോസഫ്‌ ഔസോ, സിവിക്‌ ആന്‍ഡ്‌ പൊളിറ്റിക്കല്‍ അഫയേഴ്‌സ്‌- സേവി മാത്യു, ചാരിറ്റി ആന്‍ഡ്‌ സോഷ്യല്‍ സര്‍വീസ്‌ - ഫിലിപ്പ്‌ മഠത്തില്‍, യൂത്ത്‌ അഫയേഴ്‌സ്‌- ഷെറിന്‍ ആന്‍ തോമസ്‌, മെമ്പര്‍ റിലേഷന്‍സ്‌- ജോസി കുരിശിങ്കല്‍, ലാംഗ്വേജ്‌ ആന്‍ഡ്‌ എഡ്യൂക്കേഷന്‍ -ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, കള്‍ച്ചറല്‍ അഫയേഴ്‌സ്‌- ജോസ്‌ ഏബ്രഹാം.

ഫോമയുടെ വിജയകരമായ വനിതാഫോറം സെമിനാറിന്റെ സമാപനത്തോടനുബന്ധിച്ചാണ്‌ പത്രസമ്മേളനം നടത്തിയത്‌. ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, കണ്‍വെന്‍ഷന്‍ ചെയര്‍ അനിയന്‍ ജോര്‍ജ്‌ എന്നിവരും പങ്കെടുത്തു.

പ്രഗത്ഭരായ മലയാളികള്‍ പങ്കെടുത്ത വനിതാഫോറം സെമിനാര്‍ അത്യന്തം വിജ്ഞാനപ്രദവും ഉപകാരപ്രദവുമായതില്‍ അഭിമാനമുണ്ടെന്നും എല്ലാ മലയാളികളും അറഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്ന വിദഗ്‌ധരുടെ പ്രസംഗങ്ങള്‍ ഫോമാ വെബ്‌സൈറ്റില്‍ വീഡിയോ ആയി ഉടന്‍ അപ്‌ലോഡ്‌ ചെയ്യുമെന്നും ജോര്‍ജ്‌ മാത്യു പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ അത്‌ കാണാന്‍ ശ്രമിക്കണം. സ്‌ട്രെസ്‌ സംബന്ധിച്ച വിദഗ്‌ധരുടെ പ്രസംഗം കേട്ടപ്പോള്‍ തന്റെ പാതി
സ്‌ട്രെസ്‌ പോയി.

ഒ.സി.ഐ കാര്‍ഡ്‌ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അംബാസിഡര്‍ ഫോമാ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്‌. ഫോമാ നേതാക്കള്‍ക്കു പുറമെ മറ്റ്‌ ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ നിന്നുള്ളവരെകൂടി ഉള്‍പ്പെടുത്തിയുള്ള പ്രതിനിധിസംഘമായിരിക്കും അംബാസിഡറെ കാണുക. മൊത്തം ഇന്ത്യക്കാരുടെ പ്രശ്‌നം ആയതിനാലാണ്‌ മറ്റുള്ളവരേയും ഉള്‍പ്പെടുത്തുന്നത്‌.

വനിതാഫോറം സെമിനാറിന്റെ മാതൃകയില്‍ പ്രൊഫഷണല്‍ സെമിനാറുകള്‍ ലക്ഷ്യമിടുന്നുണ്ട്‌. ഓഗസ്റ്റില്‍ ഒ.സി.ഐ കാര്‍ഡ്‌ സംബന്ധിച്ച്‌ ഒരു സെമിനാര്‍ നടത്തും.

അടുത്തമാസം മൂന്നാം വാരം കണ്‍വെന്‍ഷന്‍ വേദിയായ റാഡിസണ്‍ ഹോട്ടലില്‍ വെച്ച്‌ ജനറല്‍ബോഡി മീറ്റിംഗ്‌ ചേരും.

എല്ലാ റീജിയനിലും യൂത്ത്‌ ഫെസ്റ്റിവല്‍ നടത്താനും ഭാഷയ്‌ക്കൊരുപിടി ഡോളര്‍ പരിപാടി കൂടുതല്‍ ഊര്‍ജസ്വലമാക്കാനും തീരുമാനിച്ചിട്ടുണ്ട്‌. പ്രൊഫഷണല്‍ സമ്മിറ്റ്‌ ന്യൂജേഴ്‌സിയില്‍ നടത്താനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌.

കണ്‍വെന്‍ഷന്‍ ചെയര്‍ ഒഴിച്ച്‌ മറ്റ്‌ ഭാരവാഹികളെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും ജോര്‍ജ്‌ മാത്യുവും ഗ്ലാഡ്‌സണ്‍ വര്‍ഗീസും പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളിക്കുവാനും യോജിച്ച്‌ പ്രവര്‍ത്തിക്കാനുമാണ്‌ ശ്രമം. പൊതുവില്‍ അംഗങ്ങളുടെ ഇടയില്‍ നിന്നും ജനങ്ങളുടെ ഇടയില്‍ നിന്നും നല്ല സഹകരണമാണ്‌ ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഫോമാ കണ്‍വെന്‍ഷന്‍ ജൂണ്‍ 26 മുതല്‍ 29 വരെ വാലിഫോര്‍ജില്‍; അനിയന്‍ ജോര്‍ജ് കണ്‍വന്‍ഷന്‍ ചെയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക