Image

നമുക്കും ചുറ്റും - ജയന്‍ വര്‍ഗീസ്

ജയന്‍ വര്‍ഗീസ് Published on 20 May, 2013
നമുക്കും ചുറ്റും - ജയന്‍ വര്‍ഗീസ്
ആട്ടിന്‍ തോലിട്ട ചെന്നായ് കൂട്ടങ്ങള്‍ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും തണലില്‍ വളര്‍ന്നുവന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടു തന്നെ അവയുടെ ഗുണപരവും ദോഷകരവുമായ ഫലങ്ങള്‍ നമ്മളെയാണ് ബാധിക്കുന്നത്. ഗുണഫലങ്ങളെക്കുറിച്ചുള്ള വന്‍ പ്രചരണങ്ങള്‍ക്കിടയില്‍ ദോഷ ഫലങ്ങളെ ആരും കാണാതെ ഒളിപ്പിച്ചുകളയുന്നു. ആന്റി ബയോട്ടിക്കുകളെ ജീവന്‍ രക്ഷാ മരുന്നുകള്‍ എന്ന് ബഹുമാനപൂര്‍വ്വം വിളിച്ചാദരിക്കുന്ന ശാസ്ത്രം ആ ബഹുമാനാദരവുകളെ വന്‍തോതില്‍ മാര്‍ക്കറ്റ് ചെയ്തുകൊണ്ട് കൊഴുത്ത് തടിക്കുന്നു. ഈ ശാസ്ത്രം തന്നെ മാര്‍ക്കറ്റ് ചെയ്യുന്ന ഓര്‍ഗാനിക് പാലിന്റെ പുറം ചട്ട വായിച്ചാലറിയാം. എത്ര ക്രൂരമായിട്ടാണ് ആന്റി ബയോട്ടിക്കുകളെ ശാസ്ത്രം തള്ളിപ്പറയുന്നതെന്ന്. പശുവിനെ ബാധിച്ച രോഗത്തിനെതിരെ ആന്റി ബയോട്ടിക്കുകള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ പോലും അത് പാലില്‍ കലര്‍ന്ന് ഉപഭോഗ്താവിനെ ദോഷകരമായി ബാധിക്കുമത്രെ. കള്ളക്കുട്ടാപ്പീ… ഇവിടെ ഒരു ചോദ്യം: ഇത്ര ദോഷകരമായ ആന്റി ബയോട്ടിക്കുകള്‍ മനുഷ്യ ശരീരത്തില്‍ നേരിട്ട് പ്രയോഗിക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങളിതിനെ ജീവന്‍ രക്ഷാ മരുന്ന് എന്ന് വിളിച്ചാദരിക്കുന്നു? യഥാര്‍ത്ഥത്തില്‍ ഇത് ജീവന്‍ ശിക്ഷാമരുന്നാണ് എന്ന് തുറന്നു പറയുവാന്‍ എന്തുകൊണ്ട് ശാസ്ത്രത്തിനു തന്റേടം പോരാ?

ഈ ശാസ്ത്രവും ശാസ്ത്രജ്ഞന്മാരും യഥാര്‍ത്ഥത്തില്‍ നമ്മളെ പറ്റിക്കുകയാണോ? അതോ പൊതുജനം കഴുതകളാകയാല്‍ അവരുടെ മേല്‍ കുതിര കയറുകയാണോ? തെളിയിപ്പെട്ട സത്യമാണ് ശാസ്ത്രമെന്ന് അവകാശപ്പെടുന്നവര്‍ ദിവസം തോറും അത് മാറ്റിപ്പറയുന്നത് അടിസ്ഥാനത്തിലാണ്. പൊതു സമൂഹത്തില്‍ നിന്ന് സമ്പത്തും സാമൂഹ്യ മാന്യതയും അടിച്ചു മാറ്റി ആളികളിക്കുന്ന ഈ ശാസ്ത്രജ്ഞരുടെ സംഘങ്ങള്‍ക്ക് ഇടക്കിടെ എന്തെങ്കിലും തട്ടി വിടലുകള്‍ നടത്തിയേ തീരു എന്നുണ്ടോ? ആ തട്ടി വിടലുകള്‍ക്കായി ചിലവഴിക്കുന്ന സമയത്തിന്റെയും സമ്പത്തിന്റെ വലിയൊരു ഭാഗ സ്വന്തം പോക്കറ്റുകളിലൊതുക്കി മുങ്ങുന്നതിനിടയില്‍, എന്തുകേട്ടാലും അപ്പക്കാളകളെപ്പോലെ തലയാട്ടുന്ന പൊതുജന കഴുതകള്‍ക്ക് വേണ്ടിയുള്ള ഒരു താല്‍ക്കാലികാശ്വാസം മാത്രമാണോ ഈ തട്ടിവിടലുകള്‍.

സൗരയൂഥത്തില്‍ വഴി തെറ്റിവരുന്ന ആസ്‌ട്രോയ്ഡ് 2014 ല്‍ ഭൂമിയെ ഇടിച്ചു തകര്‍ക്കും എന്നായിരുന്നു ഒരു തട്ടിവിടല്‍. ഭാഗ്യം- ആസ്‌ട്രോയ്ഡ് ഭൂമിയെ ഇടിക്കാതെ വഴിമാറിപോയി എന്ന് ഇപ്പോള്‍ പുതിയ തട്ടിവിടല്‍ നടത്തുമ്പോള്‍, മനുഷ്യന്‍ നടത്തുമ്പോള്‍, മനുഷ്യ വര്‍ഗ്ഗത്തിന് നിങ്ങള്‍ സമ്മാനിച്ച മാനസിക പീഢനത്തിന് ആരു സമാധാനം പറയും. മലയാള പത്രത്തിന്റെ മാര്‍ച്ച് 6 ലക്കത്തില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ് ഒരു പുതിയ തട്ടിവിടല്‍… ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെ ഇന്‍ഡ്യന്‍ തീരദ്വീപ സമൂഹങ്ങള്‍ക്കടിയില്‍ 6188 കോടി കൊല്ലങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ കരഭാഗത്തുനിന്ന് വേര്‍പെട്ടു പോയ ഒരു ഭൂഖണ്ഡം മുടിച്ചേക്കെന്നുണ്ടത്രേ.

വ്യത്യസ്ഥ പഠന സാങ്കേതങ്ങളുടെ സഹായത്തോടെ നോര്‍വേ ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു രാജ്യാന്തര ശാസ്ത്രജ്ഞരുടെ ശ്രമഫലമായിട്ടാണ് ഇതു കണ്ടെത്തിയത് എന്ന് നേച്ചര്‍ ജിയോ സയന്‍സ് ജേര്‍ണലില്‍ അവര്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
പ്രഥമ ശ്രവ്യാ അപകടമില്ല. കാല പരിണാമത്തിന്റെ കാതര സന്ധികളിലെവിടെയോ ഒരു ഭൂഖണ്ഡം സമുദ്ര ജലത്തിനടിയില്‍ അകപ്പെട്ട് പോയിരിക്കാം. ഗ്രാവിറ്റി മാപ്പിംഗ്, വിലാ വിശകലനം, ഫലക ചലന മാതൃകാപഠനം, മുതലയാവകളുടെ സഹായത്തോടെ നമ്മുടെ പുത്തന്‍ ശാസ്ത്രജ്ഞന്‍മാര്‍ ഇത് കണ്ടെത്തുകയും ചെയ്തിരിക്കാം. പക്ഷേ ഇതോടൊപ്പം വയ്ക്കുന്ന കാലഗണനയിലാണ് കുഴപ്പം. ഇതു സംഭവിച്ചിട്ട് 6188 കോടി കൊല്ലങ്ങളായി എന്ന് ഇവര്‍ കണക്കുകൂട്ടിയെടുത്തിരിക്കുന്നു.

എന്നാല്‍ ഭൂമിയുടെ പ്രായം 430 കോടി കൊല്ലങ്ങള്‍ മാത്രമാണെന്ന് ലോകത്തിലെ മുഴുവന് ശാസ്ത്രജ്ഞന്മാരും അടിവരയിട്ട് അംഗീകരിച്ചിട്ടുള്ള കാര്യമാകയാല്‍ ഈ ഭൂമിയില്‍ നിന്ന് 6183 കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു ഭാഗം അടര്‍ന്ന സമുദ്ര ജലത്തിനടിയില്‍ പതിച്ചു എന്ന് പറയുമ്പോള്‍ ആരെയാണ് നാം വിശ്വസിക്കേണ്ടത്? ശാസ്ത്രജ്ഞന്മാരിലെ ഈ കൊച്ചു ചെറുക്കന്മാരെയോ അവരുടെ തലമൂത്ത തന്തപ്പടികളെയോ? തന്തകളോ പിള്ളേരോ ആരെങ്കിലും ഇതിനു സമാധാനം പറയണം. അല്ലെങ്കില്‍ പൊതു സമൂഹത്തെ വെറുതേ ചൂഷണം ചെയ്യുന്ന തരികിട തട്ടിവിടലുകാരാണ് ശാസ്ത്രജ്ഞരിലെ ഒരു വിഭാഗം എന്ന എന്റെ അവകാശ വാദം നിങങളും അംഗീകരിച്ചതായി കണക്കാക്കപ്പെടുന്നതാണ്.

മനുഷ്യനെ വടിയാക്കുന്ന മറ്റൊരു പ്രഖ്യാപനമായിരുന്നു വെളിച്ചെണ്ണയിലും തേങ്ങയിലും കൊളസ്‌ട്രോള്‍ ഉണ്ടെന്നുള്ള മണ്ടന്‍ കണ്ടെത്തല്‍. നമ്മുടെയൊക്കെ രക്തം പരിശോധനാ റിസള്‍ട്ടിനൊപ്പം അയച്ചു തരുന്ന ഒരു ഫുഡ് ചാര്‍ട്ട് ശ്രദ്ധിച്ചിട്ടുണ്ടോ? കോക്കനട്ട് പ്രോഡക്‌സ് തൊട്ടുപോകരുതെന്നാണ് മിക്കതിലെയും മുന്നറിയിപ്പ്.

വൈദ്യശാസ്ത്രം മുന്‍കൂറായി വരച്ചുതരുന്ന ശാരീരിക ഘടനാ ഗ്രാഫില്‍ നിന്നും അല്‍പമൊക്കെ വ്യത്യാസപ്പെട്ടായിരിക്കുമല്ലോ സാധാരാണ മനുഷ്യന്റെ നില. ഈ പോരായ്മകള്‍ പരിഹരിക്കുവാന്‍ ശരീരത്തിനു തന്നെ സാധിക്കുമെന്നും, സ്വന്തം ശരീരത്തെ നാശത്തിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കാനാണ് പദാര്‍ത്ഥ അളവുകളില്‍ കൊച്ചു കൊച്ചു മാറ്റങ്ങള്‍ പ്രാണന്‍ കൊണ്ടുവരുന്നത് എന്നും ആരും മനസ്സിലാക്കുന്നില്ല..

ശാരീരികാരോഗ്യം ശാശ്വതമായി നിലനിര്‍ത്തുന്നതിനുതകുന്ന തേങ്ങയും വെളിച്ചെണ്ണയും പോലുള്ള ജീവന്‍ രക്ഷാ വസ്തുക്കള്‍ ഒഴിവാക്കണമെന്നും ശരീരത്തെ കാല പുരിയ്ക്കയ്ക്കാന്‍ കരുത്തുള്ള രാസവസ്തുക്കളായ ആന്റിബയോട്ടിക്കുകള്‍ അകത്തേയ്ക്കിടണമെന്നും ഈ ശാസ്ത്രം മനുഷ്യനെ ഉപദേശിക്കുന്നു.

വര്‍ഷങ്ങളായി ഉറക്കമിളച്ച ഭൂതക്കണ്ണാടി വച്ചിട്ടാണ് ഇവര്‍ കോക്കനട്ട് പ്രോഡക്‌സില്‍ കൊളസ്‌ട്രോള്‍ കണ്ടെത്തിയത് എന്നത് സത്യമാണ്. ശരിയാണ് മാഷേ, തേങ്ങയില്‍ കൊളസ്‌ട്രോള്‍ ഉണ്ട്. പക്ഷേ അത് ഓര്‍ഗാനിക് കൊളസ്‌ട്രോളാണ്, ഈ ഓര്‍ഗാനിക് കൊളസ്‌ട്രോള്‍ കൊണ്ടാണ് നിങ്ങളുടെ ശരീര കോശങ്ങളുടെ പുറം ചട്ട നിര്‍മ്മിച്ചിട്ടുള്ളത് എന്ന് നിങ്ങളറിയുന്നുണ്ടോ? രക്തത്തിലെത്തുന്ന സി.ഒ. തടഞ്ഞു നിര്‍ത്തി ഊര്‍ജ്ജ്വസലതയോടെ ശരീരത്തെ നിലനിര്‍ത്തുന്നതും ഈ ഓര്‍ഗാനിക് കൊളസ്‌ട്രോള്‍ പടച്ചട്ടയണിഞ്ഞ ശരീര കോശങ്ങളാണെന്ന് നിങ്ങളറിയുന്നുണ്ടോ? എങ്ങിനെ അറിയാനാണ് ചെകുത്താന്‍ കുരിശു കണ്ടപോലല്ലേ, നിങ്ങള്‍ തേങ്ങയേയും വെളിച്ചെണ്ണയെയും സമീപിക്കുന്നത്. പ്രമേഹത്തിനും രക്ത സമ്മര്‍ദ്ദത്തിനും കൊളസ്‌ട്രോളിനും ഒരു ടീസ്പൂണ്‍ ശുദ്ധ വെളിച്ചെണ്ണ ദിവസേന ഉപയോഗിക്കുന്നത് ഉത്തമമാണെന്ന് ഏഷ്യാനെററിലെ 'ജീവനം' പരിപാടിയില്‍ ഡോ. ഹരിചന്ദ്രന്‍ നായര്‍ ഉപദേശിക്കുന്നത്. പങ്കജ കസ്തൂരി ഉദ്പാദകനായ ഈ ആയൂര്‍വേദ വൈദ്യനെ ആരു ശ്രദ്ധിക്കാന്‍ നമ്മുടെ എഫ്.ആര്‍.സി.എസ്., എം.ഡി. കളുടെ ഉഗ്രശാസനമല്ലേ തലക്കു മുകളില്‍ തൂങ്ങുന്നത്. തൊട്ടു പോകരുത്, തൊട്ടാല്‍ മരിക്കും.

ഏഷ്യാനെറ്റില്‍ ഈയിടെ ഒരു പരസ്യം കാണുന്നുണ്ട്. നല്ല രാജാപ്പാര്‍ട്ട് കെട്ടി കട്ടി മീശയുമായി നമ്മുടെ മോഹല്‍ലാല്‍, കൊക്കോ നാട്ടില്‍ കൊട്ടാര വൈദ്യനെ തെരഞ്ഞെടുക്കുകയാണ്. കൊളസ്‌ട്രോള്‍ ചികിത്സയില്‍ താന്‍ അഗ്രഗണ്യനാണ് എന്ന് പറഞ്ഞ് ഒരാള്‍ എഴുന്നേല്‍ക്കുന്നു.
അപ്പോള്‍ മോഹന്‍ലാല്‍ ചക്രവര്‍ത്തി അലറുകയാണ്. അഗ്രഗണ്യാ, ഇവിടെ കൊളസ്‌ട്രോള്‍ ഉണ്ടാവില്ല. കാരണം ഇവിടെ ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ് എന്ന്. ഇടക്ക് ഒരു ടെക്‌നോളജിയുടെ കാര്യം പറയുന്നുണ്ട്. വെളിച്ചെണ്ണയുടെ ഗുണം ടെക്‌നോളജിക്ക് കൊടുക്കാനാണ് ശ്രമം. പാവങ്ങളായ എണ്ണയാട്ട് സംരംഭകരെ തുലച്ച് കോര്‍പ്പറേറ്റുകളുടെ വെളിച്ചെണ്ണ തീവിലയ്ക്ക് വിറ്റഴിക്കാനാണ് ഈ ടെക്‌നോളജിയുടെ ഓലപ്പാമ്പ്. അതിനാണ് കപ്പടാ മീശയും വെച്ച് നാണംകെട്ട് നമ്മുടെ മഹാനടനും. എങ്കില്‍ ഈ ടെക്‌നോളജി ഉപയോഗിച്ച് കാഞ്ഞിരക്കുരു ആട്ടി ശകലം കരിമ്പിന്‍ നീരു കൊണ്ടുവാ ടെക്‌നോളജിസ്റ്റുകളെ.

ഒന്നോര്‍ക്കണം, മഹാഭാരതകാലം മുതല്‍ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗത്തിലിരുന്നതായി കാണാം. മനുഷ്യ ശരീരത്തിന്റെ ആരോഗ്യാവസ്ഥ നിലനിര്‍ത്തുന്നതിന് ഏറ്റവും യോജിച്ച ആഹാരമായി കരിക്കും തേങ്ങയും വെളിച്ചെണ്ണയുമൊക്കെ പ്രകൃതി ചികിത്സക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തിലെയും കര്‍ണ്ണാടകത്തിലെ പടിഞ്ഞാറന്‍ മേഖലയിലെയും വലിയൊരു ജനവിഭാഗം ഇവ നിത്യ ഭക്ഷണമായി സ്വീകരിച്ചിരുന്നു. ഈ ജനവിഭാഗത്തിന് ആയുസ്സും ആരോഗ്യവും മാത്രമല്ലാ, സൗന്ദര്യവും ഉണ്ടായിരുന്നതായി അന്വേഷിക്കച്ചാല്‍ കണ്ടെത്താവുന്നതാണ്.

ഈ സായിപ്പന്മാര്‍ നമ്മളെ കൊല്ലാന്‍ കൊണ്ടുവന്നതാടാ പുകയില. നമ്മുടെ തെങ്ങും തേങ്ങയും ഉണ്ടായിരുന്നതുകൊണ്ടാണ് നമ്മള്‍ രക്ഷപ്പെട്ടത്. എന്റെ അയല്‍ക്കാരാനായിരുന്ന പുതിയടത്ത് അപ്പാപ്പന്റെ ദാര്‍ശനിക വാക്കുകള്‍ ഇവിടെ ആദരപൂര്‍വ്വം ഓര്‍ക്കുമ്പോള്‍ ഒന്നും കാണാതെയും കേള്‍ക്കാതെയും അക്കാദമിക് അക്കാദമി ക്രീച്ചറുകള്‍ രാസമരുന്നുകള്‍ വെട്ടി വിഴുങ്ങി നശിക്കുന്നു.
ഒന്നു വന്ന് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളുടെ ആഗോള ഹബ്ബ് ആവുകയാണ് പച്ച നശിച്ച കേരളവും, ഒച്ചുകള്‍ ഭരിക്കുന്ന ഭാരതവും.

നീട്ടുന്നില്ലാ.. സത്യം കേള്‍ക്കുമ്പോള്‍ പലര്‍ക്കും മുഷിയും. തങ്ങളുടെ ശുഭ്ര വസ്ത്രത്തിലാണ് ചളി എന്നറിയുമ്പോള്‍ പറയുന്നവരോട് വിരോധവും തോന്നും.

മേല്‍ ഉന്നയിച്ച രണ്ടോ മൂന്നോ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കടപ്പെട്ടവര്‍ അത് ചെയ്യും എന്നാശിക്കുന്നു. ഇല്ലെങ്കില്‍ മണലില്‍ തല പൂഴ്ത്തുന്ന ഒട്ടകപക്ഷികളെപ്പോലെ എത്രകാലം നിങ്ങള്‍ക്ക് രക്ഷപ്പെടാനാകും..?
Join WhatsApp News
Raju Thomas, New York 2013-05-21 05:55:59
Great, indeed. But I think they said "anywhere from 660 million to 2 billion years old". Two different reports I read agree on this. 6,188 crore=61,880 millions OR 61.88 billion. That is way off. You are right about that. I kind of believe the other figure--600 million. The thrust of your argument is powerful, though. Very powerful.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക