Image

ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2013 ജൂണ്‍ എട്ടിന്

Published on 20 May, 2013
ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2013 ജൂണ്‍ എട്ടിന്
അഡ്‌ലൈഡ്: സൗത്ത് ഓസ്‌ട്രേലിയയില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ 2013 മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ എട്ടിന് രാവിലെ 9.30 മുതല്‍ 3 വരെ വുഡ്‌വില്‍ സെന്റ് മാര്‍ഗറെറ്റ് ചര്‍ച്ചില്‍ നടക്കും.

ഹോം മെയ്ഡ് നാടന്‍ ഭക്ഷണ വിഭവങ്ങള്‍, റാഫിള്‍ കൂപ്പണ്‍ ഡ്രോ, കുട്ടികള്‍ക്കു വേണ്ടിയുളള വിവിധതരം ഗെയിംസ്, വിവിധതരം പ്രോഗ്രാമുകള്‍ തുടങ്ങിയ നടക്കും. ക്രിസ്തീയ മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുളളവര്‍ പ്രോഗ്രാം കണ്‍വീനര്‍ അജു ജോണുമായി 0423223276 എന്ന നമ്പരില്‍ ബന്ധപ്പെടണം.

ജോസ് ജോര്‍ജ്, ബിബിന്‍ തോമസ്, ജോളി ബോബന്‍, വി.എം. കോശി, സജീവ് ഏബ്രഹാം, ജോണ്‍ പി. ജേക്കബ്, എബി മാത്യു, വര്‍ഗീസ് കുര്യന്‍, അജിത് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക