Image

'കോമഡിസ്റ്റാര്‍സ് ഓസ്‌ട്രേലിയ' ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Published on 20 May, 2013
'കോമഡിസ്റ്റാര്‍സ് ഓസ്‌ട്രേലിയ' ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
മെല്‍ബണ്‍: പ്രശസ്ത കോമഡിതാരം മനോജ് ഗിന്നസ് നയിക്കുന്ന കോമഡിസ്റ്റാര്‍സ് ഓസ്‌ട്രേലിയ പരിപാടിയുടെ ഒരുക്കങ്ങള്‍ മെല്‍ബണില്‍ പൂര്‍ത്തിയാകുന്നു. ജൂലൈ അഞ്ചിന് മെല്‍ബണിലെ ബെയ്‌സണ്‍ സെന്ററിലും ആറിന് മെല്‍ബണിലെ തസെ സെന്റ് മാത്യൂസ് കമ്യൂണിറ്റി ഹാളിലുമായാണ് പരിപാടി നടക്കുന്നത്. 

മനോജ് ഗിന്നസിനെ കൂടാതെ സിനിമാതാരങ്ങളായ രചന, നിയാസ്, വോഡാഫോണ്‍ കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധയേരായ ഉല്ലാസ് പന്തളം, നോബി, ബിനു അടിമാലി എന്നിവരും പിന്നണി ഗായകരായ രമേശ് ബാബു വൃന്ദ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. 

ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ 0449825295, 0433773850, 0433704665, 046631899. എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക