Image

ഒഹായോ റീജണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സര വിജയികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 26 September, 2011
ഒഹായോ റീജണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സര വിജയികള്‍
ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ 2011 ലേക്കുള്ള പ്രിലിമിനറി റൗണ്ട്‌ ഒഹായോ റീജണല്‍ മത്സരങ്ങള്‍ സെപ്‌തംബര്‍ 24 നു സിന്‍സിനാറ്റിയില്‍ നടന്നു. റീജണല്‍ ഡയരക്ടര്‍ മാത്യു ജോയിസിന്റെ നേതൃത്വത്തില്‍ മത്സരം വളരെ വിജയകരമായി നടത്തി. ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‌ക്കും അവാര്‍ഡുകളും ട്രോഫികളും നല്‌കുകയുണ്ടായി.

റീജണല്‍ ചാമ്പ്യനായി അനുലിസ്സ കുര്യന്‍, ഒന്നാം സ്ഥാനത്തില്‍ ആന്‍ഡ്രിയ വര്‍ഗീസ്‌, രണ്ടാം സ്ഥാനത്തില്‍ ഐശ്വര്യാ വര്‍മ എന്നിവര്‍ നേട്ടം കൈവരിക്കുകയും കാഷ്‌ അവാര്‌ഡുകകള്‍ നേടുകയും ചെയ്‌തു.

ഒക്ടോബര്‍ 29 നു ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കു ചേരുന്നതിനു അര്‍ഹതയും കരസ്ഥമാക്കി. ഇതോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ ഫാ. ജോസ്‌ പെരേപ്പാടന്‍ അനുമോദന സന്ദേശം നല്‌കിയത്‌ കുട്ടികള്‍ക്ക്‌്‌ വളരെ പ്രോത്സാഹനം നല്‌കി. മുഖ്യാതിഥി ആയിരുന്ന ബോബ്‌ മൈഹൌസ്‌ (കെന്റക്കി) തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ കുട്ടികളുടെ ബുദ്ധിവിശേഷത്തെപ്പറ്റിയും, പ്രത്യേകിച്ചും മലയാളിക്കുട്ടികളുടെ ഭാഷാപരമായ അറിവിനെയും കഴിവിനെയും പ്രകീര്‍ത്തികക്കുകയും, സമ്മാനദാനവും നിര്‍വഹിക്കുകയും ചെയ്‌തു. ആലീസ്‌ മാത്യു മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും നന്ദിപ്രകാശനവും നടത്തി ചടങ്ങ്‌ പര്യവസാനിപ്പിച്ചു.
ഒഹായോ റീജണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സര വിജയികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക