Image

ഫാ. സ്റ്റീഫന്‍ കണ്ണാരപ്പള്ളി കെസിസിഒ ആത്മീയ ഉപദേഷ്ടാവ്

Published on 18 May, 2013
ഫാ. സ്റ്റീഫന്‍ കണ്ണാരപ്പള്ളി കെസിസിഒ ആത്മീയ ഉപദേഷ്ടാവ്
മെല്‍ബണ്‍: ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ ഓഷ്യാനിയ റീജിയണിലെ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനിയ (കെസിസിഒ) പ്രഥമ ആത്മീയ ഉപദേഷ്ടവായി ഫാ. സ്റ്റീഫന്‍ കണ്ണാരപ്പള്ളിയോ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നിയമിച്ചു.
കെസിസിഒയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അപേക്ഷാപ്രകാരമാണ് പുതിയ നിയമനം.

കഴിഞ്ഞ ഒമ്പതു വര്‍ഷമായി മെല്‍ബണ്‍ അതിരൂപതയുടെ വിവിധ പള്ളികളില്‍ സേവനം അനുഷ്ഠിച്ചുവരുന്ന ഫാ. സ്റ്റീഫന്‍ ഇപ്പോള്‍ മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചുവരുന്നു. 

മെല്‍ബണ്‍ അതിരൂപതയുടെ വൈദികരുടെ ഇടയില്‍നിന്നുള്ള സെനറ്റ് അംഗം കൂടിയാണ് ഫാ. സ്റ്റീഫന്‍ കണ്ണാരപ്പള്ളി, സീറോ മലബാര്‍ സഭ മെല്‍ബണിലെ നോര്‍ത്തേണ്‍ റീജിയണിന്റെ കീഴിലുള്ള മലയാളം കുര്‍ബാനയും വേദപാഠ പഠനവും നടക്കുന്നത് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി ഇടവക വികാരിയായിരിക്കുന്ന സെന്റ് മാത്യൂസ് പള്ളിയിലാണ്. 

മികച്ച വാഗ്മി, കഴിവുറ്റ സംഘാടകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഫാ. സ്റ്റീഫന്‍ കോട്ടയം അതിരൂപതയുടെ കീഴിലുള്ള കൈപ്പുഴ പള്ളി ഇടവകാംഗവും കണ്ണാരപ്പള്ളി കുടുംബാംഗവുമാണ്. 

ഫാ. സ്റ്റീഫന്റെ പുതിയ സ്ഥാനലബ്ദിയില്‍ കെസിസിഒ പ്രസിഡന്റ് സജി വയലുങ്കല്‍, കെസിസിഎ പ്രസിഡന്റ് ബിജിമോന്‍ തോമസ് എന്നിവര്‍ അനുമോദിച്ചു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

ഫാ. സ്റ്റീഫന്‍ കണ്ണാരപ്പള്ളി കെസിസിഒ ആത്മീയ ഉപദേഷ്ടാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക