Image

ഫൊക്കാന സ്‌പെല്ലിംഗ് ബീ ഫിലാഡല്‍ഫിയായില്‍

ജോര്‍ജ് ഓലിക്കല്‍ Published on 27 May, 2011
ഫൊക്കാന സ്‌പെല്ലിംഗ് ബീ ഫിലാഡല്‍ഫിയായില്‍
ഫിലാഡല്‍ഫിയ: ഫൊക്കാന സംഘടിപ്പിക്കുന്ന മൂന്നാമത് നാഷ്ണല്‍ സ്‌പെല്ലിംഗ് ബീ യുടെ പെന്‍സില്‍വേനിയ റീജിയണിലെ പ്രാഥമിക മത്സരം ജൂണ്‍ 25-ന് രാവിലെ 11 മണിയ്ക്ക് ഫിലാഡല്‍ഫിയായിലെ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തുന്നു.

കുട്ടികളുടെ പങ്കാളിത്വം കൊണ്ടും സംഘടനകളുടെ സഹകരണം കൊണ്ടും, ശ്രദ്ധേയമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ മത്സരങ്ങള്‍. പ്രാഥമിക മത്സരങ്ങള്‍ ഫിലാഡല്‍ഡിയ, ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍, വാഷിങ്ടണ്‍, കാലിഫോര്‍ണിയ എന്നീ റീജിയണുകളില്‍ നടത്തുന്നു. ഈ മത്സരത്തിലെ വിജയികള്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ അഞ്ചു മുതല്‍ എട്ടു വരെ ഗ്രേഡില്‍ ഉളളവരായിരിയ്ക്കണം.

ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5000 ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനം 1000 ഡോളര്‍, മൂന്നാം സമ്മാനം 500 ഡോളര്‍, നാലാം സ്ഥാനത്തിന് 300 ഡോളര്‍, അഞ്ചാം സ്ഥാനത്തിന് 200 ഡോളര്‍, തൊട്ടടുത്ത അഞ്ചു വിജയികള്‍ക്ക് 100 ഡോളര്‍ വീതം പ്രോത്സാഹനസമ്മാനം, ഇങ്ങനെ നിരവധി സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ചു മുതല്‍ എട്ടു വരെ ഗ്രേഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

പെന്‍സില്‍വേനിയ റീജിയണില് മത്സരിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷാഫോറത്തിനായി റീജിയണല്‍ ഡയറക്ടറുമായി ബന്ധപ്പെടുക.

ജോര്‍ജ് ഓലിക്കല്‍
പെന്‍സില്‍വേനിയ റീജിയണല്‍ ഡയറക്ടര്‍
215-873-4365, e-mail-oalickal@aol.com

മാത്യൂ കൊക്കൂറ: 516-351-6705, ബോബി ജേക്കബ്: 610-331--8257, ഫീലിപ്പോസ് ചെറിയാന്‍: 215-605-7310, ദേവസി :പാലാട്ടി 201-921-9109, അലക്‌സ് തോമസ്: 215-850-5268, എബി മാത്യു:267-242-4114, സുധ കര്‍ത്ത: 267-575-7333, മോഡി ജേക്കബ് 215-667-0801, ജേക്കബ് നടവയല്‍ 215-370-531.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക