Image

വിദ്യാര്‍ത്ഥി ലണ്ടനില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.

Published on 25 September, 2011
വിദ്യാര്‍ത്ഥി ലണ്ടനില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു.
മലയാളി വിദ്യാര്‍ത്ഥി ലണ്ടനില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. പാലാ വെട്ടിക്കുളം വി.എം. സണ്ണി മാത്യുവിന്റെ മകന്‍ ഷെറിന്‍ മാത്യു (23) ആണ് മരിച്ചത്.

സപ്തംബര്‍ 19നായിരുന്നു ഷെറിന്‍ അപകടത്തില്‍പെട്ടത്. അപകടസ്ഥലത്തുവെച്ചുതന്നെ ഷെറിന്‍ മരിച്ചതായാണ് ആസ്പത്രിവൃത്തങ്ങള്‍ പറയുന്നത്.

ലണ്ടനില്‍ ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥിയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ആറുവര്‍ഷത്തിലേറെയായി കാനഡയിലായിരുന്ന ഷെറിന്‍ ഉന്നത പഠനത്തിനായാണ് ലണ്ടനില്‍ എത്തിയത്.

മൃതദേഹം കാനഡയിലേക്ക് കൊണ്ടുപോകുമെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചത്.

മതാവ്: തിരുവല്ല ഇടിഞ്ഞില്ലം മണ്ണൂച്ചേരില്‍ സോനി. സഹോദരന്‍: സാംസണ്‍


ഷൈമോണ്‍ തോട്ടുങ്ങല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക