Image

ഇന്ത്യാക്കാരിയെ കൊന്ന ഓസ്‌ട്രേലിയക്കാരന് 45 വര്‍ഷം തടവ്

Published on 17 May, 2013
ഇന്ത്യാക്കാരിയെ കൊന്ന ഓസ്‌ട്രേലിയക്കാരന് 45 വര്‍ഷം തടവ്
മെല്‍ബണ്‍ : ഇന്ത്യാക്കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ഓസ്‌ട്രേലിയക്കാരന് 45 വര്‍ഷം തടവുശിക്ഷ. ശിക്ഷാകാലാവധിയിലെ ആദ്യത്തെ മുപ്പത് വര്‍ഷം പരോളില്ലാതെ അനുഭവിക്കണം എന്നും ഓസ്‌ട്രേലിയന്‍ കോടതി വിധിച്ചു. 

ഓസ്‌ട്രേലിയയില്‍ ഉപരിപഠനാര്‍ത്ഥം എത്തിയ തൊഷാ താക്കര്‍ (24) എന്ന യുവതിയെയാണ് സ്റ്റാനി റെഗിനാള്‍ഡ് (24) മൃഗീയമായി പീഡിപ്പിച്ച് കൊന്ന് സ്യൂട്ട്‌ക്കേസിലാക്കി കനാലില്‍ തള്ളിയത്. 

2011 മാര്‍ച്ച് 21 നാണ് സംഭവം അരങ്ങേറിയത്. ഇരുവരും കമിതാക്കളായിരുന്നു. സിഡ്‌നിയിലെ എഡ്വിന്‍ സ്ട്രീറ്റിലെ അടുത്തടുത്തുള്ള ഫ്‌ലാറ്റുകളിലാണ് ഇരുവരും താമസിച്ചിരുന്നത്. 

മാര്‍ച്ച് 21ന് തൊഷയുടെ കൂടെ താമസിച്ചിരുന്ന യുവതി പുറത്ത് പോയശേഷം ഫ്‌ലാറ്റിനകത്ത് കടന്നാണ് സ്റ്റാനി കൊലനടത്തിയത്.

ഇന്ത്യാക്കാരിയെ കൊന്ന ഓസ്‌ട്രേലിയക്കാരന് 45 വര്‍ഷം തടവ്
കൊല്ലപ്പെട്ട തൊഷാ താക്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക