Image

മുപ്പതിന്റെ നിറവില്‍ തൃഷ

Published on 17 May, 2013
മുപ്പതിന്റെ നിറവില്‍ തൃഷ
പ്രശസ്‌ത തമിഴ്‌ നടി തൃഷയ്‌ക്ക്‌ മുപ്പത്‌ വയസ്‌ തികഞ്ഞു. സിമ്രാനു ശേഷം തമിഴ്‌ സിനിമയിലെ മുന്‍നിര നായികയായി മാറിയ തൃഷ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുന്നു. തമിഴിലും തെലുങ്കിലും, ഇടക്കൊക്കെ ഹിന്ദിയിലുമായി തൃഷയുടെ സിനിമയുടെ തിരക്കിലാണ്‌ നടി. ഇപ്പോള്‍ ജയം രവി നായകനായ ഭൂലോകം എന്ന സിനിമയില്‍ അഭിനയിക്കുകയാണ്‌ തൃഷയ. മഹേഷ്‌ ബാബുവിന്റെ പുതിയ തെലുങ്ക്‌ ചിത്രത്തിലും തൃഷയാണ്‌ നായിക.

ഇതിനിടെ തൃഷ ചിത്രത്തില്‍ മദ്യപിച്ചത്‌ നേരത്തെ വിവാദമായിരുന്നു. സമര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ്‌ വിവാദം തുടങ്ങുന്നത്‌. വിശാലാണ്‌ ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ നായകനോടുള്ള പ്രണയം വെളിപ്പെടുത്തുന്ന മുഹൂര്‍ത്തത്തില്‍ നായിക മദ്യപിക്കുന്ന രംഗമുണ്ട്‌. സ്വാഭാവികമായും ഈ രംഗം വിമര്‍ശനത്തിന്‌ ഇരയായി. എന്നാല്‍ ഇതിനേക്കാളും വിവാദമായത്‌ ഇതിനുശേഷമുള്ള നായികയുടെ പ്രതികരണമാണ്‌.

ഞാന്‍ അല്‌പം പൂസായി അഭിനയിക്കുന്ന ചിത്രങ്ങള്‍ നന്നായി സ്വീകരിക്കപ്പെടാറുണ്ട്‌. അതുകൊണ്ടാണ്‌ ഈ ചിത്രത്തിന്‌ വേണ്ടിയും അങ്ങനെ അഭിനയിച്ചത്‌ എന്നായിരുന്നു തൃഷയുടെ വാക്കുകള്‍.
മുപ്പതിന്റെ നിറവില്‍ തൃഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക