Image

ഓണാഘോഷം സ്‌നേഹഭവനിലുള്ള അന്തേവാസികളുടെ ഇടയില്‍ നടത്തി

എബി മക്കപ്പുഴ Published on 25 September, 2011
ഓണാഘോഷം സ്‌നേഹഭവനിലുള്ള അന്തേവാസികളുടെ ഇടയില്‍ നടത്തി
ഡാലസ്‌: അമേരിയിലുള്ള സംഘടനകള്‍ ഓണം പണം ധൂര്‍ത്തടിച്ചു ആഘോഷിച്ചപ്പോള്‍ ഡാലസ്സിലുള്ള അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ തിരുവല്ല ആനപ്രമ്പലിലുള്ള സ്‌നേഹഭവനിലെ പാവങ്ങളായ അന്തേവാസികളുടെ ഇടയില്‍ ഓണം ആഘോഷിച്ചു.

അനാഥാലയതിലുള്ള 150 ല്‍പരം അന്തേവാസികള്‍ക്ക്‌ വിഭവ സമൃദ്ധമായ ഊണും, ഓണക്കോടികളും സമ്മാനിച്ചു. അസോസിയേഷന്‍ സെക്രടറി അജയന്‍ മറ്റെന്മേലിന്റെ കുടുംബാംഗങ്ങള്‍ ഈ ഓണാഘോഷ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കി.

ഓണത്തപ്പനെ എതിരേല്‍ക്കുവാന്‍ അത്തപൂ ഇടുകയും, അന്തേവാസികളുടെ കസേര കളി, പാട്ട്‌, മിമിക്രി എന്നീ കലാപരിപാടികള്‍ നടത്തി ഓണാഘോഷ പരിപാടികള്‍ക്ക്‌്‌ വര്‍ണക്കൊഴുപ്പുകൂട്ടി.
ഓണാഘോഷം സ്‌നേഹഭവനിലുള്ള അന്തേവാസികളുടെ ഇടയില്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക