Image

ലാല്‍ രാജ്യത്തെ ജനപിന്തുണയുള്ള നടന്‍

Published on 16 May, 2013
ലാല്‍ രാജ്യത്തെ ജനപിന്തുണയുള്ള നടന്‍
രാജ്യത്തെ എക്കാലത്തേയും മികച്ച ജനപിന്തുണയുളള മൂന്നാമത്തെ നടനായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഐബിഎന്‍ നടത്തിയ വോട്ടെടുപ്പിലാണു മോഹന്‍ലാല്‍ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്‌.

എന്‍.ടി രാമറാവു ആണ്‌ ഏറ്റവും ജനപിന്തുണയുള്ള ഒന്നാമന്‍. കമലഹാസന്‍ ഏറ്റവും ജനപിന്തുണയുളള രണ്‌ടാമത്തെ നടനായി. മോഹന്‍ലാലിനു മുന്നിലുളളതു രാമറാവുവും കമലഹാസനും മാത്രം. സാക്ഷാല്‍ അമിതാഭ്‌ ബച്ചനെയും രജനീകാന്തിനെയും പോലെയുളള അതികായന്മാരെയും ലാല്‍ പിന്നിലാക്കി. നൂറു വര്‍ഷത്തിനിടെ രാജ്യത്തു പുറത്തിറങ്ങിയ സിനിമയില്‍ നിന്നു തെരഞ്ഞെടുത്ത മികച്ച നൂറു സിനിമകളില്‍ എട്ടു മലയാളചിത്രങ്ങളും ഇടംനേടി. ചെമ്മീന്‍, ഒരു വടക്കന്‍ വീരഗാഥ, തൂവാനത്തുമ്പികള്‍, അന്തരം, പെരുവഴിയമ്പലം, മണിച്ചിത്രത്താഴ്‌, സന്ദേശം, വാനപ്രസ്ഥം എന്നീ മലയാളചിത്രങ്ങളാണ്‌ ഈ നേട്ടം കൈവരിച്ചത്‌.

സിനിമകളില്‍ ഏറ്റവും മികച്ചതു മണിരത്‌നം ഒരുക്കിയ നായകന്‍ എന്ന ചിത്രമാണ്‌. ഷോലെ എന്ന ഹിന്ദി സിനിമ രണ്‌ടാം സ്ഥാനത്തും അടൂര്‍ ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത സ്വയംവരം മൂന്നാം സ്ഥാനത്തുമെത്തി. നൂറ്റാണ്‌ടിലെ മികച്ച സംവിധായകനായി മണിരത്‌നത്തേയും തെരഞ്ഞെടുത്തു.
ലാല്‍ രാജ്യത്തെ ജനപിന്തുണയുള്ള നടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക