Image

കൃഷ്‌ണയ്യര്‍ ശുപാര്‍ശ: വിശ്വാസങ്ങള്‍ക്കുനേരെയുള്ള വെല്ലുവിളി- സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍

Published on 24 September, 2011
കൃഷ്‌ണയ്യര്‍ ശുപാര്‍ശ: വിശ്വാസങ്ങള്‍ക്കുനേരെയുള്ള വെല്ലുവിളി- സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍
കൊച്ചി: ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ ശുപാര്‍ശ ചെയ്‌തിരിക്കുന്ന വിമന്‍സ്‌ കോഡ്‌ ബില്ലിലെ ശുപാര്‍ശകള്‍ വിശ്വാസങ്ങള്‍ക്കും ജീവന്റെ മൂല്യങ്ങള്‍ക്കും നേരെ വെല്ലുവിളി ഉയര്‍ത്തുന്നതും മനുഷ്യമഹത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതാണെന്നും സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ന്‍ പ്രസ്‌താവിച്ചു.

ദൈവികദനമായ മക്കള്‍ കുടുംബജീവിതത്തിന്റെ സ്വകാര്യതയുടെ ഭാഗമാണ്‌. അതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും, കുട്ടികള്‍ രണ്ടില്‍കൂടിയാല്‍ മാതാപിതാക്കളെ ശിക്ഷിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നതും കാടത്തമാണ്‌. ഇത്‌ ഒരു വിധത്തിലും അനുവദനീയമല്ല. കുടുംബങ്ങളില്‍ കുട്ടികള്‍ കൂടുതല്‍ വേണമെന്ന്‌ പ്രചരണം നടത്തുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന ശുപാര്‍ശ വിലപ്പോവില്ല. ഇതിനുമുമ്പും നിയമപരിഷ്‌കരണ ശുപാര്‍ശകളിലൂടെ അപവാദങ്ങള്‍ ഏറ്റുവാങ്ങിയ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിമന്‍സ്‌ കോഡ്‌ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ പുഛിച്ചുതള്ളണമെന്നും തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായി നേരിടുമെന്നും വി.സി.സെബാസ്‌റ്റിയന്‍ സൂചിപ്പിച്ചു.


വി.സി.സെബാസ്‌റ്റിയന്‍
സെക്രട്ടറി സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക