Image

സത്യം (ഗദ്യകവിത: ജോണ്‍ വേറ്റം)

Published on 13 May, 2013
സത്യം (ഗദ്യകവിത: ജോണ്‍ വേറ്റം)
ആധുനികതയുടെ ചാലകശക്തി
ആദ്ധ്യാത്മികതയോടു ചോദിച്ചു:
അനീതിയെ നീതികരിക്കും നിയമം
നീതിയിലെങ്ങനെ നിയമമാകും?
മനുഷ്യചേതന മെനഞ്ഞെടുത്തിടും
പ്രതിമയെങ്ങനെ ദൈവമാകും?
അനുഷ്യഭാവന വരഞ്ഞെടുത്തിടും
പടങ്ങളെങ്ങനെ ദൈവമാകും?
മനുഷ്യമാനസം തെരഞ്ഞെടുത്തിടും
മനുഷ്യനെങ്ങനെ ദൈവമാകും?
പാതിവ്രത്യത്തിന്‍ പരിമളമറ്റിടും
പാതിതരെങ്ങനെ ധന്യരാകും?
മലിനതയുടെ മറയഴിച്ചിടും
യുവത്വമെങ്ങനെ ശുദ്ധമാകും?
സത്യസന്ധതയുടെ സിദ്ധി വറ്റിടും
മതസ്ഥരെങ്ങനെ സിദ്ധരാകും?
ആദ്ധ്യാത്മികതയുടെ അര്‍ച്ചകന്‍
ആധികാരികതയോടെ മൊഴിഞ്ഞു:
ആത്മീയതയിലെ അനാചാരം അപഥം!
ആരാധാനയിലെ അജ്ഞത മാരകം!
വിദ്യയും വിവേകവും അപൂര്‍ണ്ണത!
ശാസ്‌ത്ര വികാസം ഒരു തുള്ളിവെളിച്ചം!
സകലലോകവും സംഗമിച്ചിടും
സര്‍വ്വശക്തിയാണെല്ലാറ്റിനും ഉത്തരം!
സത്യം (ഗദ്യകവിത: ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക