Image

വൈദികരുടെ പീഡനത്തിനിരയായവരെ മാര്‍പാപ്പ സന്ദര്‍ശിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 24 September, 2011
വൈദികരുടെ പീഡനത്തിനിരയായവരെ മാര്‍പാപ്പ സന്ദര്‍ശിച്ചു
എര്‍ഫുര്‍ട്ട്‌: വൈദികരുടെ ലൈംഗിക പീഡനത്തിന്‌ ഇരയായവരെ ജര്‍മനിയില്‍ ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പ സന്ദര്‍ശിച്ചു. മാര്‍പ്പാപ്പായുടെ സന്ദര്‍ശനത്തിന്റെ രണ്‌ടാം ദിവസമായ വെള്ളിയാഴ്‌ച എര്‍ഫുര്‍ട്ടിലെ വൈദിക സെമിനാരിയിലാണ്‌ കൂടിക്കാഴ്‌ച നടന്നത്‌. സംഘത്തില്‍ അള്‍ത്താര ബാലന്മാരും ബാലികമാരും ഉണ്‌ടായിരുന്നു. അവര്‍ നേരിട്ട ദുരനുഭവങ്ങളില്‍ മാര്‍പ്പാപ്പാ ആഴമേറിയ അനുതാപം അറിയിച്ചു. പരി.പിതാവ്‌ എല്ലാം വേദനയോടെ കേട്ടിരുന്നു.

പീഡനത്തിനിരയായിട്ടുള്ളവരില്‍ അഞ്ചു പേരുമായി അരമണിക്കൂറോളമാണ്‌ അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്‌. ഇത്തരം കുറ്റകൃത്യങ്ങള്‍ സഭ ഗൗരവമായാണ്‌ പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
Mini 2023-05-05 12:38:20
May her soul rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക