Image

ചെറിയാന്‍ ബേബി പുളിമൂട്ടില്‍ നിര്യാതനായി

Published on 14 May, 2013
ചെറിയാന്‍ ബേബി പുളിമൂട്ടില്‍ നിര്യാതനായി
കായംകുളം: കാര്‍ത്തികപള്ളി ചാക്കലില്‍ പുളിമൂട്ടില്‍ ചെറിയാന്‍ ബേബി (89) നിര്യാതനായി. സംസ്‌കാരം മേയ് 18ന് (ശനി) വൈകുന്നേരം നാലിന് മദ്രാസ് ഭദ്രാസനാധിപന്‍ അഭി. ഡോ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലിത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കാര്‍ത്തികപള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍.

ഭാര്യ: ഏലിയാമ്മ മക്കള്‍: സക്കറിയ ബേബി (ഓസ്‌ട്രേലിയ), തോമസ് ബേബി (ഇംഗ്ലണ്ട്), സൂസന്‍ തോമസ് (മുംബൈ).

പരേതന്‍ ഇടവകയിലെ സീനിയര്‍ ശ്രുശൂഷകന്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകന്‍, ഇടവക കമ്മിറ്റിയംഗം, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

റിപ്പോര്‍ട്ട്: തോമസ് പണിക്കര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക