Image

ലൂസിഫര്‍: മോഹന്‍ലാല്‍ ചെകുത്താനാകുന്നു

Published on 13 May, 2013
ലൂസിഫര്‍: മോഹന്‍ലാല്‍ ചെകുത്താനാകുന്നു
`ലൂസിഫര്‍' എന്ന രാജേഷ്‌ പിള്ളയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായക വേഷമായ ചെകുത്താനാകുന്നു. രാജേഷ്‌ പിള്ള ഇപ്പോള്‍ ചെയ്‌തു കൊണ്ടിരിക്കുന്ന മോട്ടോര്‍ ഡയറീസിന്‌ ശേഷം ഉടന്‍ തന്നെ മോഹലാലുമായി ഒന്നിച്ച്‌ ലൂസിഫര്‍ ചെയ്യുമെന്നാണ്‌ രാജേഷ്‌ പിള്ള പറയുന്നത്‌.

2013 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും രാജേഷ്‌ പറഞ്ഞു. മുരളി ഗോപിയാണ്‌ ചിത്രത്തിന്‌ തിരക്കഥ എഴുതുന്നത്‌. ഈ വര്‍ഷം തന്നെ ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ താന്‍ മോട്ടോര്‍ ഡയറീസിന്റെയും മുരളി ലെഫ്‌റ്റ റൈറ്റ്‌ ലെഫ്‌റ്റ എന്ന മറ്റൊരു ചിത്രത്തിന്റെ തിരക്കിലുമായതു കൊണ്ടാണ്‌ ലൂസിഫര്‍ അടുത്ത വര്‍ഷത്തിലേക്ക്‌ പോയതെന്നും രാജേഷ്‌ പറഞ്ഞു.
ലൂസിഫര്‍: മോഹന്‍ലാല്‍ ചെകുത്താനാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക