കൃഷ്ണാ, ശ്രീകൃഷ്ണാ.. -പീറ്റര്‍ നീണ്ടൂര്‍
SAHITHYAM
11-May-2013
പീറ്റര്‍ നീണ്ടൂര്‍
SAHITHYAM
11-May-2013
പീറ്റര്‍ നീണ്ടൂര്‍

അഷ്ടമി രോഹിണി നാള്‍ ജഗത്തില്‍ ജന്മംകൊണ്ട്
അഷ്ടമിക്കുടയോനേ നിനക്കു സ്വസ്തി, സ്തുതി!
അഷ്ടമിക്കുടയോനേ നിനക്കു സ്വസ്തി, സ്തുതി!
കഷ്ടനിമിഷങ്ങളില്‍ ശാപങ്ങളേറ്റവര്‍ക്കു
കഷ്ടതയൊക്കെ നീക്കി ശാപമോക്ഷങ്ങള്‍ നല്‍കി.
അഷ്ടമിരോഹിണിനാള്‍ ജഗത്തില്‍ ജന്മംകൊണ്ട,
അഷ്ടദിക്കുടയോനേ നിനക്കു സ്വസ്തി, സ്തുതേ!
(ആവശ്യംപോലെ ആവര്‍ത്തിക്കുക)
ജന്മത്തില്‍പ്പോലും നിന്റെ രൂപഭദ്രതകണ്ടു
ഉന്മത്തരായി ചില നാരികളക്കണ്ണാല്‍
കാമകോമളനായ കൃഷ്ണനെപ്പുല്‍കീടുവാന്‍
കാമികളെല്ലാം വെടിഞ്ഞണഞ്ഞൂ മുകുന്ദനെ
രാധയോടൊപ്പമുള്ള ഓരോരോ സുന്ദരിമാര്‍
ബോധത്തിലുറപ്പിച്ചു ഇവനെന്റേതുമാത്രം
അധരാമൃതരായ മാവോളമാസ്വദിച്ചും
വിധികള്‍വിട്ടുപോലും മഥിച്ചു മധുരിച്ചു.
ഗോപികമാരില്‍ക്കണ്ട അഹന്തയറിഞ്ഞുടന്‍
ഗോപകുമാരന്‍മെല്ലെ രാധയൊടൊത്തുപോയി.
ഖിന്നരാം ഗോപസ്ത്രീകള്‍ കാമതാപം ശമിക്കാന്‍
ചൊന്നുപുരാവൃത്താനും വൃക്ഷലതാദിയോടും.
ഇഷ്ടം നടിച്ചുനിന്നെ ഊട്ടിയ മുലകടി-
ച്ചിഷ്ടത്തോടവള്‍ക്കേകി നാകവും കനിവോടെ
ഫണി രാജതലപ്ത്തില്‍ ശയിക്കും മുകുന്ദാ നീ,
പുണ്യവാരിജാക്ഷനെ പാഹിമാം, പാഹി, പാഹി
കാളിയമര്‍ദ്ദനത്താല്‍ ഗരുഢമുക്തിയേകി
കാളിമയെല്ലാംനീക്കി അമ്പാടിവാസികള്‍ക്കു
ഗോവര്‍ദ്ധന ഗിരിയോ പാടേ ഉയര്‍ത്തിപ്പിടി-
ച്ചവര്‍ക്ക് കുടയാക്കി രക്ഷകനായണഞ്ഞു.
ഒരുനാള്‍ പാഞ്ചാലിയെ വിവസ്ത്രയാക്കും നേരം
കാരുണ്യവാനായവന്‍ ചേലയുമായഞ്ഞു.
ഓരോരോ നേരങ്ങളില്‍ കാട്ടിലും ലീലകളെ
ചൊരിയൂ ഞങ്ങളിലും കൃഷ്ണാ, കൃഷ്ണാ, ശ്രീകൃഷ്ണാ
ദിവ്യമനസ്വിനി നീ.. യശോദേ,
ദിവ്യമനസ്വിനി നീ
പുണ്യപുരുഷനു മാതാവാകുവാന്‍
പുണ്യം ചെയ്തവള്‍ നീ- യശോദേ,
ദിവ്യമനസ്വിനി നീ
(ദിവ്യ മന..)
അമ്പാടി രാജ്ഞിനിയായ് വാഴുന്ന കാലത്ത്,
സമ്പത്തനേകമീ പ്പാരിലെങ്ങും
വിശൈ്വക നാഥന്‍രെ ബാലവിനോദങ്ങള്‍
ദുഃശ്ശീലമായ് ചൊന്നു ഗോപീജനം
(ദിവ്യമന..)
ഗോരസമാവോളം കട്ടുഭുജിപ്പതു
വീരത്തമല്ലെന്നു ദാസീജനം
ഗോപികമാരുടെ അല്ലലറിഞ്ഞ നീ
കോപമടക്കിയവര്‍ക്കേകിയെല്ലാം
(ദിവ്യമന..)
മണ്ണുവാരിത്തിന്ന കണ്ണന്റെ വായില്‍, നീ
വിണ്ണും പാതാളവും മറ്റു കണ്ടു.
ഉണ്ണിയെത്തന്നെയും കണ്ണന്റെ വായിക്ക-
ണ്ണിയെക്കോരിയെടുത്തൂട്ടി സ്തനം/ മുല
(ദിവ്യ/ധന യോജിക്കുന്നതു ചേര്‍ക്കുക
പല്ലവി ആവശ്യാനുസരണം ആവര്‍ത്തിക്കാം.)
കഷ്ടതയൊക്കെ നീക്കി ശാപമോക്ഷങ്ങള്‍ നല്‍കി.
അഷ്ടമിരോഹിണിനാള്‍ ജഗത്തില്‍ ജന്മംകൊണ്ട,
അഷ്ടദിക്കുടയോനേ നിനക്കു സ്വസ്തി, സ്തുതേ!
(ആവശ്യംപോലെ ആവര്‍ത്തിക്കുക)
ജന്മത്തില്‍പ്പോലും നിന്റെ രൂപഭദ്രതകണ്ടു
ഉന്മത്തരായി ചില നാരികളക്കണ്ണാല്‍
കാമകോമളനായ കൃഷ്ണനെപ്പുല്‍കീടുവാന്‍
കാമികളെല്ലാം വെടിഞ്ഞണഞ്ഞൂ മുകുന്ദനെ
രാധയോടൊപ്പമുള്ള ഓരോരോ സുന്ദരിമാര്‍
ബോധത്തിലുറപ്പിച്ചു ഇവനെന്റേതുമാത്രം
അധരാമൃതരായ മാവോളമാസ്വദിച്ചും
വിധികള്‍വിട്ടുപോലും മഥിച്ചു മധുരിച്ചു.
ഗോപികമാരില്‍ക്കണ്ട അഹന്തയറിഞ്ഞുടന്‍
ഗോപകുമാരന്‍മെല്ലെ രാധയൊടൊത്തുപോയി.
ഖിന്നരാം ഗോപസ്ത്രീകള്‍ കാമതാപം ശമിക്കാന്‍
ചൊന്നുപുരാവൃത്താനും വൃക്ഷലതാദിയോടും.
ഇഷ്ടം നടിച്ചുനിന്നെ ഊട്ടിയ മുലകടി-
ച്ചിഷ്ടത്തോടവള്‍ക്കേകി നാകവും കനിവോടെ
ഫണി രാജതലപ്ത്തില്‍ ശയിക്കും മുകുന്ദാ നീ,
പുണ്യവാരിജാക്ഷനെ പാഹിമാം, പാഹി, പാഹി
കാളിയമര്‍ദ്ദനത്താല്‍ ഗരുഢമുക്തിയേകി
കാളിമയെല്ലാംനീക്കി അമ്പാടിവാസികള്‍ക്കു
ഗോവര്‍ദ്ധന ഗിരിയോ പാടേ ഉയര്‍ത്തിപ്പിടി-
ച്ചവര്‍ക്ക് കുടയാക്കി രക്ഷകനായണഞ്ഞു.
ഒരുനാള്‍ പാഞ്ചാലിയെ വിവസ്ത്രയാക്കും നേരം
കാരുണ്യവാനായവന്‍ ചേലയുമായഞ്ഞു.
ഓരോരോ നേരങ്ങളില്‍ കാട്ടിലും ലീലകളെ
ചൊരിയൂ ഞങ്ങളിലും കൃഷ്ണാ, കൃഷ്ണാ, ശ്രീകൃഷ്ണാ
കീര്‍ത്തനം-2
ദിവ്യമനസ്വിനി നീ.. യശോദേ,
ദിവ്യമനസ്വിനി നീ
പുണ്യപുരുഷനു മാതാവാകുവാന്‍
പുണ്യം ചെയ്തവള്‍ നീ- യശോദേ,
ദിവ്യമനസ്വിനി നീ
(ദിവ്യ മന..)
അമ്പാടി രാജ്ഞിനിയായ് വാഴുന്ന കാലത്ത്,
സമ്പത്തനേകമീ പ്പാരിലെങ്ങും
വിശൈ്വക നാഥന്‍രെ ബാലവിനോദങ്ങള്‍
ദുഃശ്ശീലമായ് ചൊന്നു ഗോപീജനം
(ദിവ്യമന..)
ഗോരസമാവോളം കട്ടുഭുജിപ്പതു
വീരത്തമല്ലെന്നു ദാസീജനം
ഗോപികമാരുടെ അല്ലലറിഞ്ഞ നീ
കോപമടക്കിയവര്‍ക്കേകിയെല്ലാം
(ദിവ്യമന..)
മണ്ണുവാരിത്തിന്ന കണ്ണന്റെ വായില്‍, നീ
വിണ്ണും പാതാളവും മറ്റു കണ്ടു.
ഉണ്ണിയെത്തന്നെയും കണ്ണന്റെ വായിക്ക-
ണ്ണിയെക്കോരിയെടുത്തൂട്ടി സ്തനം/ മുല
(ദിവ്യ/ധന യോജിക്കുന്നതു ചേര്‍ക്കുക
പല്ലവി ആവശ്യാനുസരണം ആവര്‍ത്തിക്കാം.)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments