Image

വന്ദനം മാതാക്കളേ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ (yohannan.elcy@gmail.com) Published on 11 May, 2013
വന്ദനം മാതാക്കളേ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Happy Mothers' Day to all my beloved mothers !!

ഈയൊരു ദിനം വിഭാവനം ചെയ്‌തവരോടുള്ള കൃതജ്ഞതയും ആദരവും ആദ്യമായി നേരട്ടെ!!

അമ്മ കാണപ്പെടുന്ന ദൈവമെന്നു കരുതപ്പെട്ടിരുന്ന ഒരു കാലത്തിലൂടെ, ദേശത്തിലൂടെ കടന്നുപോന്ന ചിലരെങ്കിലും ആ ഉണ്‍മയും നന്മയും ഓര്‍ക്കുന്നുണ്ടാകുംം. അമ്മയുടെ കാല്‍ തൊട്ടു നമിക്കുന്ന മക്കള്‍ ഇന്നുമുണ്ടെന്നുള്ളത്‌ ആശാസകരമാണ്‌. വടക്കേ ഇന്‍ഡ്യാക്കാരും, ചൈനാക്കാരുമൊക്കെ അമ്മയെ നമ്മേക്കാള്‍ കൂടുതല്‍ ആദരവോടം ബഹുമാനത്തോടും ഇന്നും കരുതുന്നവെന്നതു കാണുമ്പോള്‍ നമ്മില്‍ പലര്‍ക്കും കുറ്റബോധം ഉണ്ടായേക്കാം. കഷ്ടപ്പെട്ടു്‌, കണ്ണുനീരോടെ, പ്രാര്‍ത്ഥനയോടെ, അര്‍ദ്ധപ്പട്ടിണിയോടെ, കഴിവിനപ്പുറം വിദ്യാഭ്യാസവും ജീവിത സൗഭാഗ്യങ്ങളും നേടിത്തന്ന നമ്മുടെ മാതാപിതാക്കളെ, സൗഭാഗ്യങ്ങളുടെ മടിത്തട്ടിലെത്തിപ്പെടുന്ന ഇന്നത്തെ തലമുറക്കാരായ നമ്മില്‍ പലരും പുച്ഛത്തോടെയും അവഗണനയോടെയും കരുതുന്നതു കാണുമ്പോഴൊക്കെ എന്റെ ഹൃദയം നുറുങ്ങാറുണ്ട്‌. മക്കള്‍ക്ക്‌ മാതാപിതാക്കളെ സംരക്ഷിക്കുവാനുള്ള അസൗകര്യങ്ങള്‍ കണക്കിലെടുത്താലും കുറേക്കൂടെ കരുതലും ബഹുമാനവും കാട്ടേണ്ട കടമ പലരും മറന്നു പോകുന്നു. ഭാര്യ എന്നാല്‍ ഭര്‍ത്താവുമൊത്ത്‌ രമിക്കയും, കുടുംബം ഭര്‍ത്താവിനോടുകൂടി ഭരിക്കുകയും, ഭവനത്തിന്റെ രാജ്ഞിയായി വാഴുകയും ചെയ്യേണ്ടവളാണ്‌. അമ്മ അഖിലാണ്ഡത്തിന്റെ മുഴുവനും മാതാവാണ്‌.

അമ്മ, മമ്മി, മാമി, മാ, തുടങ്ങി എതെല്ലാം നാമങ്ങളില്‍ അമ്മയെ സംബോധന ചെയ്യുന്നു, പക്ഷേ, അമ്മ എന്ന വാക്കിലെ മാധുര്യവും ആരാധനാഭാവവും അവാച്യമാണ്‌്‌. മെയ്‌ മാസം രണ്ടാം ഞയറാഴ്‌ചയാണ്‌്‌ `മതേഴ്‌സ്‌ ഡേ' ആയി ആഘോഷിക്കുന്നത്‌്‌, അമ്മമാരെ ആദരിക്കുന്ന ദിവസം.

1872 ല്‍ Julia Ward Howe ആണ്‌ ആദ്യമായി അമേരിക്കയില്‍ `
മദേഴ്സ്  ഡേ' എന്ന ആശയം മുന്നോട്ടു വച്ചത്‌. 1908 ല്‍ West Virginia യില്‍ അന്നാ ജാവിസ്‌ എന്ന വനിത അമ്മമാരുടെ ദിനം Mothers? Day എന്ന ആശയവുമായി പ്രചാരണം നടത്തുകയും, മെയ്‌ രണ്ടാം ഞയറാഴ്‌ച ആഘോഷിക്കാന്‍ തുടങ്ങുകയും ചെയ്‌തു. നിറമുള്ള കാര്‍ണേഷന്‍ ധരിച്ചാല്‍ അമ്മ ജീവനോടെയുണ്ട്‌, വെള്ള കാര്‍ണേഷന്‍ ധരിച്ചാല്‍ അമ്മ മരിച്ചതായും.

1914 ല്‍ American President Woodrow Wilson, Mothers Day ആചരണത്തെപ്പറ്റി പ്രമേയം അവതരിപ്പിച്ചു, ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചു. ഒരു പൈതലിന്റെ, വ്യക്തിയുടെ ജീവിതത്തിലെ ആദ്യത്തേതാണമ്മ. അമ്മയുടെ പൊക്കിള്‍ക്കൊടി ബന്ധത്തിനോളം ഇഴയടുപ്പവും ആത്മബന്ധവും വേറെയില്ല തന്നെ. മാതൃസ്‌തന്യത്തോളം നിര്‍മ്മലവും തരളിതവുമായ ഒരു സഞ്‌ജീവനിയുമില്ല തന്നെ

അമ്മിഞ്ഞപ്പാലെന്നമൃതത്തിലൂടെന്റെ
ആഢ്യത്വം കാച്ചിക്കുറുക്കിയ ദേവതേ!
സപ്‌തസാഗരങ്ങള്‍
മുഴങ്ങും ദുന്ദുഭി
സപ്‌ത സൗന്ദര്യമേ, ആ നാദധാരയില്‍ !
ആരാമ പുഷ്‌പമാമെന്‍ വംശവൃക്ഷത്തിന്‍
നാരായവേരില്‍ തുടിക്കും ഹൃല്‍സ്‌പ്‌ന്ദനം !
ജീവിതം പ്രാര്‍ത്ഥനാമന്ത്രങ്ങളാല്‍ നിത്യം
ഭൂവിതില്‍ സ്വര്‍ക്ഷം വിരിച്ചിടും താപസി !
എത്ര വീട്ടിക്കഴിഞ്ഞാലും പിന്നെയും
വര്‍ദ്ധിച്ചു ശേഷിക്കും വന്‍കടം മാതൃത്വം!

ഭാരതത്തിന്റെ മാതൃ സങ്കല്‌പം പരിപാവനവും പരമോന്നതവും ദൈവികവുമാണ്‌്‌്‌. ഇതിന്‌്‌ അപവാദമായ മാതാക്കള്‍ കണ്ടേക്കാം, പക്ഷേ, ഒരു കുഞ്ഞിനോടുള്ള അമ്മയുടെ വികാരം നിര്‍മ്മലവും നിഷ്‌ക്കളങ്കവുമാണ്‌ സ്‌, ത്‌, ര്‌ -എന്നീ മൂന്നു സ്വരങ്ങള്‍ ചേര്‍ന്നതാണ്‌്‌ സ്‌ത്രീ. സത്വഗുണം, തമോഗുണം, രജോഗുണം എന്നിവയുടെ സങ്കരം. സ്‌ത്രീ അമ്മയാകുന്നതോടു കൂടി സത്വ, രജോ ഗുണങ്ങള്‍ കൂടുതല്‍ തെളിമയാര്‍ന്നതാകുന്നു മിക്ക സ്‌ത്രീകളിലും. പക്വമതിയായ അമ്മ കുഞ്ഞിനു വേണ്ടി സദാ പ്രാര്‍ത്ഥനാ നിരതയായിരിക്കും. എന്റെ ചെറുപ്പത്തില്‍ എന്റെ അമ്മ ഒറ്റയ്‌ക്കിരുന്നു മന്ത്രിച്ചിരുന്നതു ഞാന്‍ ശ്രദ്ധിച്ചിരുന്നു, `ദൈവമേ, എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ' എന്നായിരുന്നു നിരന്തരമായ ആ പ്രാര്‍ത്ഥന, ആ പ്രാര്‍ത്ഥനയാണ്‌്‌ ഞങ്ങളുടെ ജീവിതത്തിന്റെ അനുഗ്രഹ സ്രോതസ്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു. ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചാല്‍ അമ്മമാരുടെ അനവരതമായ കണ്ണുനീരോടു കൂടിയ പ്രാര്‍ത്ഥന മക്കളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ധാരാളമായി കാണുന്നു. 19 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, ഡേവിഡ്‌ ലിവിംഗ്‌സ്റ്റനെ ആഫ്രിക്കയിലെ കിരാതരായ നരഭോജികളുടെ ഇടയില്‍ നിന്നുകൊണ്ട്‌ യേശുക്രിസ്‌തുവിനെ
പ്രസംഗിക്കുവാന്‍ പ്രാപ്‌തനാക്കിയത്‌ അദ്ദേഹത്തിന്റെ അമ്മയുടെ പ്രാര്‍ത്ഥനയായിരുന്നു. `എന്റെ അമ്മയുടെ ചുടു കണ്ണുനീരാണ്‌ യേശുക്രിസ്‌തുവാകുന്ന സുവിശേഷം പ്രസംഗിക്കുവാന്‍ നിങ്ങളുടെ ഇടയിലേയ്‌ക്ക്‌ എന്നെ പ്രാപ്‌തനാക്കിയത്‌ - എന്ന്‌ അദ്ദേഹം പ്രസംഗിച്ചു. ചെറുപ്പകാലത്ത്‌ എല്ലാവിധ മ്‌ളേഛതകളിലും കൂടി ജീവിതം നയിച്ച്‌ AD 430 ല്‍ 76 ാം വയസില്‍ കടന്നുപോയ ഓഗസ്റ്റിനെ ക്രിസ്‌തീയസഭയിലെ വലിയ ഒരു പരിശുദ്ധനായ `സെന്റ്‌ ഓഗസ്റ്റിന്‍' ആക്കിത്തീര്‍ത്തത്‌്‌ അമ്മ മോണിക്കയുടെ കണ്ണീരില്‍ കുതിര്‍ന്ന ഇടമുറിയാതെയുള്ള പ്രാര്‍ത്ഥനയാണ്‌.

അമ്മമാര്‍ കുടുംബത്തിന്റെ, സമൂഹത്തിന്റെ വിളക്കുകളായി, പ്രാര്‍ത്ഥനാ സരോവരങ്ങളായി, തീരുന്നുവെങ്കില്‍, ദൈവചിന്തയും, സത്യവും, സന്മാര്‍ക്ഷപാതയും, പ്രാര്‍ത്ഥനയും ചെറുപ്പം മുതലേ കുഞ്ഞുങ്ങളില്‍ പകരുന്നുവെങ്കില്‍ ഭവനവും സമൂഹവും, രാഷ്‌ട്രവും അനുഗ്രഹീതമാകും. നല്ല അമ്മമാരുണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കാം. അമ്മമാരേ, നമോവാകം!

നല്ല മാതാക്കളുണ്ടെങ്കിലോ ഭൂതലേ
നല്ലവരുണ്ടാകും, ലോകം ധന്യമാകും !

വന്ദനം മാതാക്കളേ, ജീവിതദാതാക്കളേ
നന്ദിയര്‍പ്പിപ്പൂ നിങ്ങള്‍ക്കീദിനം, മതേഴ്‌സ്‌ ഡേയില്‍ !
വന്ദനം മാതാക്കളേ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക