Image

കേസ്‌ പിന്‍വലിക്കാന്‍ നെറ്റോയെയും ജോര്‍ജിനേയും ഉപയോഗിച്ചു: വി.എസ്‌

Published on 24 September, 2011
കേസ്‌ പിന്‍വലിക്കാന്‍ നെറ്റോയെയും ജോര്‍ജിനേയും ഉപയോഗിച്ചു: വി.എസ്‌
തിരുവനന്തപുരം: പാമോയില്‍ കേസ്‌ ആദ്യം വിജിലന്‍സ്‌ ഡയറക്ടര്‍ ഡെസ്‌മണ്ട്‌ നെറ്റോയെ ഉപയോഗിച്ചും ഇപ്പോള്‍ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിനെ ഉപയോഗിച്ചുമാണ്‌ കേസുകള്‍ അട്ടിമറിക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആരോപിച്ചു. ഒരു ജഡ്‌ജിയെ പി.സി.ജോര്‍ജ്‌ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും അത്‌ തടയാന്‍ ഉമ്മന്‍ചാണ്ടി ഒന്നും ചെയ്‌തില്ലെന്നും വി.എസ്‌ ആരോപിച്ചു.

കേസ്‌ അട്ടിമറിക്കാന്‍ ഭരണക്കാര്‍ ഭീഷണിയും കുപ്രചാരണവും നടത്തുകയാണ്‌. ജിജി തോംസണിന്റെ ഹര്‍ജി ഉമ്മന്‍ചാണ്ടിയോടുള്ള പ്രത്യുപകാരമാണ്‌. 19 വര്‍ഷമായി കേസിനെക്കുറിച്ച്‌ ജിജി തോംസണിന്‌ യാതൊരു പരാതിയുമുണ്ടായിരുന്നില്ലെന്ന്‌ വി.എസ്‌ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസില്‍ സുപ്രീംകോടതിയില്‍ പോകാനും മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക