Image

മാര്‍ ജയിംസ് തോപ്പില്‍ ഓസ്‌ട്രേലിയ സന്ദര്‍ശനം ഒക്‌ടോബര്‍ 18 മുതല്‍

Published on 11 May, 2013
മാര്‍ ജയിംസ് തോപ്പില്‍ ഓസ്‌ട്രേലിയ സന്ദര്‍ശനം ഒക്‌ടോബര്‍ 18 മുതല്‍
സിഡ്‌നി: ഇന്ത്യയിലെ കോഹിമാ രൂപതയുടെ മെത്രാന്‍ റവ. ഡോ. ജയിംസ് തോപ്പില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു. ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 18 വരെ ഒരു മാസത്തെ സന്ദര്‍ശത്തിനാണ് പിതാവ് ഓസ്‌ട്രേലിയയില്‍ എത്തുന്നത്. ഓസ്‌ട്രേലിയയിലെ വിവിധ കത്തോലിക്കാ രൂപതകള്‍ സന്ദര്‍ശിക്കുകയും മിഷന്‍ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുകയുമാണ് പിതാവിന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം.

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പിതാവ് വിവിധ പരിപാടികളില്‍ പങ്കെടുക്കും. കോട്ടയം അതിരൂപതാംഗമായ മാര്‍ ജയിംസ് തോപ്പില്‍ കോട്ടയം ജില്ലയിലെ അറുനൂറ്റിമംഗലം ഇടവകാംഗമാണ്. ഓസ്‌ട്രേലിയയില്‍ ഉള്ള പിതാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മാര്‍ ജയിംസ് തോപ്പിലിന് വന്‍ സ്വീകരണം കൊടുക്കാനുള്ള തയാറെടുപ്പിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സ്റ്റീഫന്‍ കണ്ണാരപ്പള്ളി 043207652, ബിജോയി തോപ്പില്‍ 0423079596, കുര്യാക്കോസ് തോപ്പില്‍ 0421179350.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക