Image

ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ എത്തിയതായി നാസ

Published on 24 September, 2011
ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ എത്തിയതായി നാസ
വാഷിങ്‌ടണ്‍: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന്‌ നിയന്ത്രണം നഷ്ടപ്പെട്ട്‌ താഴേക്ക്‌ പതിക്കുന്ന ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചതായി നാസ സ്ഥിരീകരിച്ചു. എന്നാല്‍ എപ്പോള്‍ ഭൂമിയില്‍ പതിക്കുമെന്ന കാര്യത്തില്‍ നാസ സ്ഥിരീകരണം നല്‍കിയില്ല. അന്തരീക്ഷത്തിന്റെ ഘര്‍ഷണം മൂലം തകരുന്നതിനാല്‍ 35 അടി നീളവും 15 അടി വീതിയുമുള്ള പേടകം വീഴുന്ന സ്ഥലത്തെ കുറിച്ചോ സമയത്തെ കുറിച്ചോ ഇപ്പോഴും വ്യക്തമായ ഒരുത്തരം നല്‍കാന്‍ നാസയ്‌ക്ക്‌ സാധിച്ചിട്ടില്ല.

ആറു ടണ്‍ ഭാരമുള്ള ഉപഗ്രഹത്തിന്റെ 15 ശതമാനമെങ്കിലും ഭൂമിയിലെത്തുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. സാധാരണ ഇത്തരത്തില്‍ ഏതെങ്കിലും ഉപഗ്രഹം വരികയാണെങ്കില്‍ അതിനെ സമൂദ്രത്തില്‍ വീഴ്‌ത്താനുള്ള സംവിധാനം നാസയുടെ കൈവശമുണ്ട്‌. പക്ഷേ, 2005ല്‍ ഇന്ധനം തീര്‍ന്നതിനാല്‍ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക