Image

കോമഡി സ്റ്റാറുകള്‍ പെര്‍ത്തില്‍ ഹാസ്യ വിരുന്നൊരുക്കുന്നു

Published on 10 May, 2013
കോമഡി സ്റ്റാറുകള്‍ പെര്‍ത്തില്‍ ഹാസ്യ വിരുന്നൊരുക്കുന്നു
പെര്‍ത്ത് : മലയാളികള്‍ക്ക് ഹാസ്യ വിരുന്നൊരുക്കുവാന്‍ മനോജ് ഗിന്നസിന്റെ നേതൃത്വത്തില്‍ പത്തോളം കലാകാരന്മാര്‍ എത്തുന്നു. 

ജൂണ്‍ 30 ന് (ഞായര്‍) വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ കാനിംഗ് വെയിലിലെ ക്രിസ്ത്യന്‍ ലൈഫ് സെന്റര്‍ ഹാളിലാണ് പരിപാടി. 

പെര്‍ത്ത് പാരാമൗണ്ട് എന്റര്‍ട്ടൈന്‍മെന്റ് അണിയിച്ചൊരുക്കുന്ന പ്രോഗ്രാമില്‍ മഴവില്‍ മനോരമയിലുടെ മലയാളികളുടെ മനം കവര്‍ന്ന സിനിമാ താരങ്ങളായ രചന, നിയാസ്, വോഡാഫോണ്‍ കോമഡി സ്റ്റാറുകളായ ഉല്ലാസ് പന്തളം, നോബി, ബിനു അടിമാലി എന്നിവര്‍ക്കൊപ്പം സ്വരമാധുരികൊണ്ട് വര്‍ണവിസ്മയം തീര്‍ക്കുന്ന പിന്നണി ഗായകരായ രമേശ് ബാബുവും വൃന്ദയും അണിചേരുന്നു. 

നാലു പേര്‍ക്ക് പ്രവേശനം ലഭിക്കുന്ന 160 ഡോളര്‍, 100 ഡോളര്‍, ഫാമിലി പാസും, 60, 40, 20 ഡോളറിന്റെ വ്യക്തിഗത പാസുകളുമാണ് പ്രവേശനത്തിനായി ഒരുക്കിയിരിക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: വേണു ഗോപാല്‍ (0450239749), ജോജി (0450004698), ജോണ്‍ സാമുവല്‍ (0450239519) കെ.പി.ഷിബു (0412225674). 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക