Image

ഗസല്‍ ഗായകന്‍ ജഗ്ജിത് സിങ് ഗുരുതരാവസ്ഥയില്‍

Published on 24 September, 2011
ഗസല്‍ ഗായകന്‍ ജഗ്ജിത് സിങ് ഗുരുതരാവസ്ഥയില്‍
മുംബൈ: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായ ഗസല്‍ ഗായകന്‍ ജഗ്ജിത് സിങിന്റെ അവസ്ഥ ഗുരുതരമായി തുടരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയിലെ ഐ.സിയുവിലാണ് ജഗ്ജിത് സിങ്.

രോഗിയുടെ സ്വകാര്യത മാനിക്കുന്നതിനാല്‍ തങ്ങള്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ജഗജിത്‌സിങിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖങ്ങളും 70കാരനായ ജഗജിത്‌സിങിനെ അലട്ടിയിരുന്നു. മറ്റൊരു ഗസല്‍ മാന്ത്രികനായ ഗുലം അലിയോടൊപ്പം ഗസല്‍ ആലപിക്കുന്നതിനിടെയാണ് ജഗജിത് സിങിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹിന്ദി, ഉര്‍ദു, പഞ്ചാബി തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആളാണ് ജഗജിത് സിങ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക