Image

പള്ളിയുടെ വാതില്‍ കത്തിച്ചു മോഷണശ്രമം

Published on 24 September, 2011
പള്ളിയുടെ വാതില്‍ കത്തിച്ചു മോഷണശ്രമം
പത്തനംതിട്ട: പള്ളിയുടെ വാതില്‍ കത്തിച്ചു മോഷണശ്രമം. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ വാതില്‍ കത്തിച്ചാണു മോഷണശ്രമം നടന്നത്. പള്ളിയുടെ സെമിത്തേരിയുടെ ചേര്‍ന്ന ഭാഗത്തെ പ്രധാന വാതില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അഗ്നിക്കിരയാക്കിയത്. പട്രോളിംഗ് നടത്തിയ പോലീസ് സംഘമാണു രാത്രിയില്‍ പള്ളിവാതില്‍ കത്തുന്നതു കണ്ടത്.

റബറിന്റെ ചണ്ടിയും പെട്രോളും ഉപയോഗിച്ചാണു വാതില്‍ കത്തിച്ചത്. വാതില്‍ കത്തിത്തീരുംമുമ്പേ പോലീസ് സ്ഥലത്തെത്തിയതിനാല്‍ മോഷ്ടാക്കള്‍ക്കു പള്ളിക്കുള്ളില്‍ കയറാന്‍ സാധിച്ചില്ല. പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക