Image

മരണം പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ ഭീകരം: ഇന്നസെന്റ്‌

Published on 09 May, 2013
മരണം പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ ഭീകരം: ഇന്നസെന്റ്‌
തൃശൂര്‍: നാം മരണത്തെ പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ ഭീകരമാണെന്ന്‌ പ്രശസ്‌ത നടന്‍ ഇന്നസെന്റ്‌ പറഞ്ഞു. കാന്‍സര്‍ ബാധിച്ച്‌ അവശതയില്‍ കഴിയുന്ന രോഗികള്‍ക്കു പാലിയേറ്റീവ്‌ പരിചരണം നല്‍കുന്ന ആല്‍ഫ പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റിയുടെ രക്ഷാധികാരിയായി എട്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന തനിക്ക്‌ ഇതുതന്നെ വരണമെന്നും തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ തയാറാക്കിയ സാന്ത്വനനാദം ആല്‍ബത്തിന്റെ പ്രകാശനവും ആബാ സദ്‌ഭാവനബോ ക്‌സിന്റെ ഉദ്‌ഘാടനവും നിര്‍വഹിച്ചു സംസാരിക്കവെ ഇന്നസെന്റ്‌ പറഞ്ഞു.

ഏതു വന്നാലും മാറുമെന്നും മാറിയെന്നുമുള്ള വിശ്വാസത്തോടെയാണ്‌ ജീവിക്കേണ്‌ടത്‌. കാന്‍സര്‍ അന്തസുള്ള രോഗമാണ്‌. ഏഴെട്ടു മാസം മുമ്പുവരെ ഈ കാന്‍സറൊന്നും എനിക്കു പറഞ്ഞിട്ടുള്ള രോഗമല്ലെന്നു കരുതിയയാളാണ്‌ താന്‍. അങ്ങനെ ഓടിച്ചാടി നടക്കുമ്പോള്‍ ഒരുദിവസം ഞാനും പെട്ടു. കുടിച്ച കാപ്പി തൊണ്‌ടയില്‍നിന്ന്‌ മുഴുവനായും ഇറങ്ങിപ്പോയില്ലെന്ന തോന്നല്‍. അതാണ്‌ തുടക്കം.

ഡോക്ടര്‍ പറഞ്ഞതനുസരിച്ച്‌ ഓപ്പറേഷന്‍ നടത്തി. പരിശോധന പൂര്‍ത്തിയായപ്പോഴാണ്‌ കാന്‍സറാണെന്നു പറഞ്ഞത്‌.

വിവരമറിഞ്ഞ്‌ മിത്രങ്ങളാണെന്നു ഭാവിച്ച്‌ പലതരം ശത്രുക്കളും പിന്നാലെ കൂടും. ഡോക്ടറെ കാണണ്‌ട, മലമുകളിലെ വൈദ്യനെ കണ്‌ടാല്‍ ഒറ്റമൂലി തരും. അതു കഴിച്ചാല്‍ ഒരാഴ്‌ചയ്‌ക്കകം എല്ലാം മാറും എന്നൊക്കെ ഉപദേശിക്കും. അതിന്റെ പിന്നാലെ പോയാല്‍ രണ്‌ടാഴ്‌ചയ്‌ക്കകം ചാവും.

പനിയും വയറിളക്കവും ബാധിച്ചു ചത്തുപോകുന്നതിനേക്കാള്‍ എത്രയോ നല്ലതാണ്‌. അങ്ങനെ ആശ്വസിച്ച്‌ ചികിത്സ നടത്തി ഭേദമാക്കി.

സിനിമയില്‍ മഞ്‌ജുവാര്യരുടേയും നവ്യനായരുടേയുമൊക്കെ പോലുള്ള താരങ്ങളുടെ നായകനായി അഭിനയിക്കണമെന്നായിരുന്നു മോഹം. എന്നാല്‍ കിട്ടിയത്‌ അടൂര്‍ ഭവാനിക്കും കെപിഎസി ലളിതയ്‌ക്കും ഒപ്പം അഭിനയിക്കാനാണ്‌ വിധിയെന്നും അദ്ദേഹം പറഞ്ഞു. സീഡിയുടെ ആദ്യ കോപ്പി ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ ഏറ്റുവാ ങ്ങി.
മരണം പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ ഭീകരം: ഇന്നസെന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക