Image

സിനിമയില്‍ പ്രസവം ചിത്രീകരിക്കുന്നത്‌ ശരിയല്ല: കല്‍പ്പന

Published on 09 May, 2013
സിനിമയില്‍ പ്രസവം ചിത്രീകരിക്കുന്നത്‌ ശരിയല്ല: കല്‍പ്പന
മലയാളസിനിമയില്‍ പ്രസവം പോലുള്ള സ്വകാര്യതകള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ ശരിയല്ലെന്ന്‌ നടി കല്‍പ്പന അഭിപ്രായപ്പെട്ടു. സിനിമയില്‍ സ്‌ത്രീകള്‍ മദ്യപിക്കുന്ന സീനുകളും അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും ഒഴിവാക്കണം. മലയാളസിനിമയില്‍ കോമഡിക്ക്‌ യാതൊരു വിലയും ഇല്ലാത്ത അവസ്ഥയാണെന്നും കൊല്ലം പ്രസ്‌ക്ലബില്‍ `മീറ്റ്‌ ദി പ്രസ്‌' പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കവെ അവര്‍ പറഞ്ഞു. ചാര്‍ളി ചാപ്‌ളിന്‍ കോമഡിയുടെ പേരില്‍ ലോകസിനിമയില്‍ അറിയപ്പെട്ടുവെങ്കില്‍ ജഗതി ശ്രീകുമാറിന്‌ എന്താണ്‌ കിട്ടിയത്‌? ഭരത്‌ അവാര്‍ഡിന്‌ ജഗതിക്ക്‌ യോഗ്യതയില്ലേ? ഹാസ്യം ആസ്വദിക്കുക, ചിരിച്ചുതള്ളുക അത്രമാത്രം. അവാര്‍ഡ്‌ വരുമ്പോള്‍ അത്‌ മമ്മൂട്ടിക്കോ, മോഹന്‍ലാലിനോ- കിട്ടും ഇതാണ്‌ നടക്കുന്നതെന്നും കല്‍പ്പന പറഞ്ഞു.

സിനിമകളിലും സീരിയലുകളിലും അനാവശ്യ പ്രവണതകള്‍ വര്‍ധിച്ചുവരികയാണെന്നും കല്‍പ്പന പറഞ്ഞു. ന്യൂ ജനറേഷന്‍ സിനിമ തീയലിന്റെ ചേരുവയുള്ള സാമ്പാറാണെന്ന്‌ നടി കല്‍പ്പന അഭിപ്രായപ്പെട്ടു. സ്‌ത്രീകളുടെ വസ്‌ത്രധാരണമാണ്‌ പീഡനത്തിനു കാരണമാകുന്നതെന്ന അഭിപ്രായം തനിക്കില്ലെന്നും അവര്‍ പറഞ്ഞു.
സിനിമയില്‍ പ്രസവം ചിത്രീകരിക്കുന്നത്‌ ശരിയല്ല: കല്‍പ്പന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക