Image

ജഡ്ജിക്കെതിരായ പരാതി പിന്‍വലിക്കില്ല: പി.സി.ജോര്‍ജ്‌

Published on 24 September, 2011
ജഡ്ജിക്കെതിരായ പരാതി പിന്‍വലിക്കില്ല: പി.സി.ജോര്‍ജ്‌
തിരുവനന്തപുരം: പാമോയില്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞാലും തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫയ്‌ക്കെതിരായ പരാതിയില്‍ നിന്നും പിന്‍മാറില്ലെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. തന്റെ നടപടി തെറ്റാണെങ്കില്‍ കോടതി ശിക്ഷിച്ചോട്ടെ. ധാര്‍മികത ഇല്ലാത്ത നടപടി സ്വീകരിച്ചിട്ട് അതു മറ്റൊരാള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ധാര്‍മികതയ്ക്കു വേണ്ടി പിന്മാറുകയാണെന്നു പറയുന്നത് ശരിയല്ല. കുറ്റമറ്റ നിയമസംവിധാനം ഇന്ത്യയില്‍ കൊണ്ടുവരണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ല. പാമോയില്‍ കേസില്‍ സുപ്രീം കോടതി, ഹൈക്കോടതി വിധിക്കെതിരെ മറ്റൊരു വിധി വന്നപ്പോള്‍ അതിന്റെ സത്യാവസ്ഥ ആരായുക മാത്രമാണ് ചെയ്തത്. പരാതിയില്‍ പറയുന്നത് മുഴുവന്‍ സത്യമാണ്. ഒരു ജഡ്ജിയെയും ആക്ഷേപിച്ചിട്ടില്ല. സത്യം പറയുന്നത് ആക്ഷേപമാകുമോ എന്നും പി.സി.ജോര്‍ജ് ചോദിച്ചു.

നവംബറില്‍ പരിഗണിക്കേണ്ട കേസ് മുന്‍കൂറായി ശനിയാഴ്ച പരിഗണിച്ചതില്‍ തന്നെ അപാകതയുണ്ടെന്ന് ജോര്‍ജ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക