Image

ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ പോട്ട ടീം നയിക്കുന്ന ധ്യാനം സെപ്‌റ്റംബര്‍ 29 മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 24 September, 2011
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ പോട്ട ടീം നയിക്കുന്ന ധ്യാനം സെപ്‌റ്റംബര്‍ 29 മുതല്‍
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ദേവാലയത്തില്‍ ഫാ. മാത്യു നായ്‌ക്കംപറമ്പില്‍ നേതൃത്വം നല്‍കുന്ന പോട്ട ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍ ടീം നയിക്കുന്ന കരിസ്‌മാറ്റിക്‌ ധ്യാനം സെപ്‌റ്റംബര്‍ 29, 30, ഒക്‌ടോബര്‍ 1, 2 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി, ഞായര്‍) നടത്തുന്നു.

29,30 (വ്യാഴം, വെള്ളി) തീയതികളില്‍ വൈകിട്ട്‌ 6 മുതല്‍ രാത്രി 10 വരേയാണ്‌ ധ്യാനം. ഒക്‌ടോബര്‍ 1,2 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരേയാണ്‌ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്‌. മാത്യു നായ്‌ക്കംപറമ്പില്‍ അച്ചനെ കൂടാതെ ഫാ. ജോഷി കൊച്ചുകുടിയാറ്റില്‍, ഫാ. ആന്റണി തെക്കേനത്ത്‌, ബ്ര. അപ്പച്ചന്‍കുട്ടി തുടങ്ങിയവരും വചനപ്രഘോഷണങ്ങള്‍ നടത്തും.

ധ്യാനത്തില്‍ പങ്കെടുത്ത്‌ ആത്മീയവും, ശാരീരികവുമായ സൗഖ്യം നേടുന്നതിന്‌ ഏവരേയും വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 718 944 4747. അഡ്രസ്‌: 810 E, 221 Street, Bronx. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ ദേവാലയത്തില്‍ പോട്ട ടീം നയിക്കുന്ന ധ്യാനം സെപ്‌റ്റംബര്‍ 29 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക