Image

ആഷിക് പ്രണയ നായകന്‍: റീമ

Published on 07 May, 2013
ആഷിക് പ്രണയ നായകന്‍: റീമ
തന്റെ പ്രണയ നായകന്‍ സംവിധായകന്‍ ആഷിക് അബു ആണെന്ന് നടി റീമ മനസു തുറന്നു. ആഷിക്കുമായുള്ള ബന്ധത്തില്‍ തനിക്ക് അഭിമാനമേയുള്ളൂ. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ മുതല്‍ ഞാനും ആഷിക്കും സൗഹൃദത്തിലാണ്. ആഷിക് എന്റെ നല്ലൊരു സുഹൃത്താണ്- റിമ പറയുന്നു.

തന്റെയും ആഷിക്കിന്റെയും വിവാഹം അടുത്ത വര്‍ഷം പ്രതീക്ഷിക്കാമെന്നും റിമ പറയുന്നു. റിമയുമായുള്ള വിവാഹവാര്‍ത്ത രസകരമായിരുന്നെങ്കിലും അതു തെറ്റാണ്. ഞങ്ങള്‍ സ്‌നേഹത്തിലാണെന്നും റീമ പറഞ്ഞു.

ആഷിക് അബുവും റിമ കല്ലിങ്കലും തമ്മില്‍ വിവാഹം കഴിച്ചുവെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്നും റിമയുമായി താന്‍ പ്രണയത്തിലാണെന്നത് സത്യമാണെന്നും ആഷിക് അബു ഫേസ്ബുക്കിലൂടെ നേരത്തേ തന്നെ അറിയിച്ചിരുന്നു.
ആഷിക് പ്രണയ നായകന്‍: റീമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക