Image

ഇരുവിഭാഗങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം: യാക്കോബായ സഭ

Published on 24 September, 2011
ഇരുവിഭാഗങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം: യാക്കോബായ സഭ
കൊച്ചി: കോലഞ്ചേരി പള്ളിയില്‍ കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഇരുവിഭാഗങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. യാക്കോബായ സഭയുടെ സുന്നഹദോസ്‌ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്‌ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സമവായ ചര്‍ച്ചയിലൂടെ കോലഞ്ചേരി പള്ളി ഉള്‍പ്പെടെയുള്ള എല്ലാ പള്ളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന്‌ ഫാ.വര്‍ഗീസ്‌ കല്ലാപ്പാറ, ഫാ.വര്‍ഗീസ്‌ അരീക്കല്‍, കമാന്‍ഡര്‍ കെ.എ. തോമസ്‌, സി.വൈ വര്‍ഗീസ്‌ എന്നിവര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍, ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍, ഫാ. വര്‍ഗീസ്‌ കല്ലാപ്പാറ, ഫാ. വര്‍ഗീസ്‌ അരീക്കല്‍, സി.വൈ വര്‍ഗീസ്‌ എന്നിവരും പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക