Image

പകര്‍ച്ചപ്പനി: പടര്‍ന്നുപിടിക്കുന്നു; ഇന്നലെ 9 പേരുടെ ജീവനെടുത്തു

Published on 24 September, 2011
പകര്‍ച്ചപ്പനി: പടര്‍ന്നുപിടിക്കുന്നു; ഇന്നലെ 9 പേരുടെ ജീവനെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത്‌ പകര്‍ച്ചപ്പനി വീണ്ടും പിടിമുറുക്കുന്നു. ഇന്നലെ മഞ്ഞപ്പിത്തവും അനുബന്ധ രോഗങ്ങളും മൂലം 9 പേര്‍ കൂടി മരിച്ചു. കാസര്‍കോട്ട്‌ ഗര്‍ഭിണിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. തൃശൂരില്‍ കടുത്ത പനി മൂലം ഒരാള്‍ മരിച്ചു. സ്‌ഥിഗതികള്‍ രൂക്ഷമായ കോഴിക്കോട്ട്‌ എലിപ്പനി ബാധിച്ച്‌ അറുപതോളം പേരാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ളത്‌. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്‌. എലിപ്പനി ബാധിച്ച്‌ ആലപ്പുഴയില്‍ രണ്‌ടു മരണം കൂടി. ഇതോടെ ജില്ലയില്‍ എലിപ്പനി മൂലം മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെ രണ്‌ടു തൊഴിലാളികളാണു മരിച്ചത്‌. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത്‌ 6-ാം വാര്‍ഡില്‍ വള്ളിക്കാട്ട്‌ ബാ ബു (45) ആണു മരിച്ചവരില്‍ ഒരാള്‍. ചുമട്ടു തൊഴിലാളിയാണ്‌. കടുത്ത പനിമൂലം കഴിഞ്ഞ തിങ്കളാഴ്‌ച വിദഗ്‌ധ പരിശോധന നടത്തിയപ്പോഴാണ്‌ എലിപ്പനി സ്ഥിരീകരിച്ചത്‌.

ഇതിനിടെ സാംക്രമിക രോഗങ്ങള്‍ തടയുന്നതില്‍ വീഴ്‌ച വരുത്തിയതിനു മലപ്പുറം ഡിഎംഒ ഡോ.സമീറയെ സസ്‌പെന്‍ഡ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക