Image

മുന്‍ കേന്ദ്ര മന്ത്രി വസന്ത്‌ സാത്തേ അന്തരിച്ചു

Published on 24 September, 2011
മുന്‍ കേന്ദ്ര മന്ത്രി വസന്ത്‌ സാത്തേ അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രിയുമായിരുന്ന വസന്ത്‌ സാത്തേ അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന്‌ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ദിരാഗാന്ധിയുടെയും രാജീവ്‌ ഗാന്ധിയുടെയും മന്ത്രിസഭകളില്‍ ഏറെക്കാലം അംഗമായിരുന്നു. 80ല്‍ വാര്‍ത്താവിതരണ പ്രക്ഷേപണം, 82ല്‍ രാസവളം, 85ല്‍ ഉരുക്ക്‌-ഖനി, 86ല്‍ ഊര്‍ജം, 88ല്‍ വാര്‍ത്താവിനിമയം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു.1977-79ല്‍ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു.

മഹാരാഷ്‌ട്രയിലെ നാസിക്കിലായിരുന്നു ജനനം. സോഷ്യലിസ്‌റ്റ്‌ ചിന്താഗതിക്കാരനും അഭിഭാഷകനുമായ വസന്ത്‌ പുരുഷോത്തം സാഠേ 1972ല്‍ അകോല മണ്ഡലത്തെ പ്രതിനിധീകരിച്ചാണ്‌ ആദ്യം പാര്‍ലമെന്റിലെത്തിയത്‌. 1980മുതല്‍ 91വരെ വാര്‍ധ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക