Image

അമേരിക്കയുമായി ഊഷ്‌മള ബന്ധം ആഗ്രഹം: ഹിന റബ്ബാനി

Published on 24 September, 2011
അമേരിക്കയുമായി ഊഷ്‌മള ബന്ധം ആഗ്രഹം: ഹിന റബ്ബാനി
ന്യൂയോര്‍ക്ക്‌: അമേരിക്കയുമായി പാക്കിസ്ഥാന്‍ ഊഷ്‌മളമായ ബന്ധമാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി പറഞ്ഞു. യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഹിന ടിവി അഭിമുഖത്തില്‍ വ്യക്‌തമാക്കിയതാണിത്‌. ഞങ്ങളുമായുള്ള ബന്ധം നഷ്‌ടപ്പെടുത്താനാണു താല്‍പര്യപ്പെടുന്നതെങ്കില്‍ അത്‌ നിങ്ങളുടെ ചെലവിലായിരിക്കും.ബന്ധം നിലനിര്‍ത്തേണ്ടത്‌ ഇരുരാജ്യങ്ങള്‍ക്കും ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

പാക്കിസ്ഥാന്‌ വന്‍ശക്‌തിയെന്ന നിലയില്‍ അമേരിക്കയുമായി തുല്യതയില്ല. എന്നാല്‍ പരമാധികാര രാഷ്‌ട്രങ്ങള്‍ എന്ന നിലയില്‍ ഇരുരാജ്യങ്ങള്‍ക്കും തുല്യതയുണ്ട്‌. ഇത്‌ അമേരിക്ക പാലിക്കണം. .അഫ്‌ഗാനിലെ യുഎസ്‌ എംബസി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച താലിബാന്‍ ഹക്കാനി ഗ്രൂപ്പുകള്‍ക്ക്‌ ഐഎസ്‌ഐയുടെ സഹായമുണ്ടായെന്ന യുഎസ്‌ കുറ്റപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്‌ ഹിനയുടെ മുന്നറിയിപ്പ്‌.

അമേരിക്ക പാക്കിസ്‌ഥാനുമായി തന്ത്രപ്രധാനമായ സഖ്യം തുടരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തെറ്റിദ്ധാരണകള്‍ നീക്കമെന്ന്‌ പാക്ക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനി കറാച്ചില്‍ പ്രസ്‌താവിച്ചു.
അമേരിക്കയുമായി ഊഷ്‌മള ബന്ധം ആഗ്രഹം: ഹിന റബ്ബാനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക