Image

ഫാ. ജിനേഷ് ജോസിന് യാത്രയയപ്പ് നല്‍കി

Published on 04 May, 2013
ഫാ. ജിനേഷ് ജോസിന് യാത്രയയപ്പ് നല്‍കി
മെല്‍ബണ്‍: മെല്‍ബണിലെ സെയില്‍ രൂപതയിലെ നരേവാറന്‍ പള്ളിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ. ജിനേഷ് ജോസിന് മലയാളി സമൂഹം യാത്രയയപ്പ് നല്‍കി. സെയില്‍ രൂപതയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലേക്ക് എന്‍ട്രന്‍സിലെ ബെനസിഡെയില്‍ പള്ളിയിലേക്കാണ് ഫാ. ജിനേഷ് ജോസിനെ അസിസ്റ്റന്റ് വികാരിയായി നിയമിച്ചിരിക്കുന്നത്.

സെയില്‍ രൂപതയിലെ നരേവാറന്‍ പള്ളിയില്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച മലയാളം കുര്‍ബാന അര്‍പ്പിച്ചിരുന്നത് ഫാ. ജിനേഷ് ജോസായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നരേവാറന്‍ പള്ളിയിലെ മലയാളി സമൂഹവുമായി നല്ല ബന്ധത്തില്‍ ആയിരുന്നു ജിനേഷ് ജോസ്. നരേവാറന്‍ പള്ളിയിലെ ഇടവക അംഗങ്ങള്‍ നേരത്തെ ഫാ. ജിനേഷിന് യാത്രയയപ്പ് നല്‍കിയിരുന്നു.

നരേവാറന്‍ മലയാളി സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഫാ. ജിനേഷിന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. പ്രാര്‍ഥനയോടു കൂടി പരിപാടികള്‍ ആരംഭിച്ചു. മെല്‍ബണിലെ മലയാളി വൈദികരായ ഫാ. വിന്‍സന്റ് മഠത്തിപറമ്പില്‍, ഫാ. മാര്‍ട്ടിന്‍, ഫാ. ജോസഫ് എന്നിവര്‍ യാത്രയയപ്പ് സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. നരേവാറന്‍ മലയാളി സമൂഹത്തിന്റെ സ്‌നേഹ ഉപഹാരം ഫാ. ജോസഫ് ഫാ. ജിനേഷ് ജോസിന് സമ്മാനിച്ചു. ഫാ. ജിനേഷ് മലയാളി സമൂഹത്തിന് നന്ദി പറഞ്ഞു. ബിനോയി ഉഴവൂര്‍, ജോണി മറ്റം, സജി തൈപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക