Image

നിര്‍ധനരായ 100 ഹൃദ്രോഗികള്‍ക്ക്‌ മെര്‍ലിന്‍ ഫൗണ്ടേഷന്‍ ശസ്‌ത്രക്രിയ ചെയ്‌തുകൊടുക്കും

Published on 23 September, 2011
നിര്‍ധനരായ 100 ഹൃദ്രോഗികള്‍ക്ക്‌ മെര്‍ലിന്‍ ഫൗണ്ടേഷന്‍ ശസ്‌ത്രക്രിയ ചെയ്‌തുകൊടുക്കും
ദുബായ്‌: ഹൃദയസ്‌പന്ദനം എന്ന പദ്ധതിയിലൂടെ നിര്‍ധനരായ 100 ഹൃദ്രോഗികള്‍ക്ക്‌ മെര്‍ലിന്‍ ഫൗണ്ടേഷന്‍ ശസ്‌ത്രക്രിയ ചെയ്‌തുകൊടുക്കുമെന്ന്‌ തിരുവനന്തപുരത്തെ കിംസ്‌ ഡയറക്‌ടറും ദുബായിലെ വ്യവസായിയുമായ കെ.ജലാലുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കിംസ്‌ ആശുപത്രിയുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കുക. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും ജോലി ചെയ്യുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഹൃദ്രോഗികള്‍ക്ക്‌ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കിംസ്‌ ഹൃദ്രോഗ വിഭാഗം തലവന്‍ ഡോ.ജി.വിജയരാഘവന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്‌ അപേക്ഷകളിന്മേല്‍ ശസ്‌ത്രക്രിയക്ക്‌ അര്‍ഹരായ രോഗികളെ കണ്ടെത്തുക.

ഒരു ലക്ഷത്തിലേറെ രൂപ ചെലവ്‌ വരുന്ന ശസ്‌ത്രക്രിയകള്‍ കിംസിലെ ഹൃദയ ശസ്‌ത്രക്രിയാ വിഭാഗം തലവന്‍ ഡോ.മാധവ്‌ നായിക്കിന്റെ നേതൃത്വത്തിലാണ്‌ നടക്കുക. വിവരങ്ങള്‍ക്ക്‌: മൈക്കിള്‍ പോള്‍(055-1244801), സാറ(04 3408777). വാഹനാപകടത്തില്‍ മരിച്ച മകളുടെ സ്‌മരണയ്‌ക്കായി ജലാലുദ്ദീന്‍ രൂപീകരിച്ചതാണ്‌ മെര്‍ലിന്‍ ഫൗണ്ടേഷന്‍.

കിംസ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ ഡോ.എം.ടി.സഹദുള്ള, കിംസ്‌ ജിസിസി പ്രവര്‍ത്തനങ്ങളുടെ മാനേജിങ്‌ ഡയറക്‌ടര്‍ ഡോ.എ.എം.മുഹമ്മദ്‌, മുരളീധരന്‍, അബ്‌ദുള്‍ സലാഹ്‌, ഷാഹുല്‍ ഹമീദ്‌, ഐസക്‌ ജോണ്‍ പട്ടാണിപ്പറമ്പില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
നിര്‍ധനരായ 100 ഹൃദ്രോഗികള്‍ക്ക്‌ മെര്‍ലിന്‍ ഫൗണ്ടേഷന്‍ ശസ്‌ത്രക്രിയ ചെയ്‌തുകൊടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക