Image

രൂപയുടെ മൂല്യം ഇടിയുന്നു; ഡോളര്‍ ഉയര്‍ച്ചയിലേക്ക്‌

Published on 23 September, 2011
രൂപയുടെ മൂല്യം ഇടിയുന്നു; ഡോളര്‍ ഉയര്‍ച്ചയിലേക്ക്‌
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ഡോളറിനും മറ്റ്‌ വിദേശ കറന്‍സികള്‍ക്കും വില ഉയരുന്നു. ഒരു ഡോളറിന്‌ 50 രൂപയോളം താഴ്‌ന്ന ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയിലാണ്‌.

ഇത്‌ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക്‌ വിനിമയ നിരക്കില്‍ ആനുപാതികമായ ഗുണമാണ്‌ ലഭിക്കുന്നത്‌. ഈ അനുകൂല സാഹചര്യം മുതലാക്കി നാട്ടിലേക്ക്‌ പണമയ്‌ക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്‌.

ഒരു ബ്രിട്ടീഷ്‌ പൗണ്ടിന്‌ ഇപ്പോഴത്തെ വിനിമയ നിരക്ക്‌ 76.14രൂപയാണ്‌. എമിറേറ്റ്‌ ദീര്‍ഹത്തിന്‌ 13.42ഉം ഖത്തര്‍ റിയാലിന്‌ 13.53ഉം കുവൈറ്റി ദിനാറിന്‌ 178.20ഉം ഒമാനി റിയാലിന്‌ 128.102ഉം സൗദി റിയാലിന്‌ 13.14മാണ്‌ ഇന്നത്തെ വിനിമയ നിരക്ക്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക