Image

ആദിവാസി സ്‌ത്രീകളുടെ കച്ചയഴിച്ച സംഭവം: സെപ്‌റ്റം. 25-ന്‌ തെളിവെടുപ്പ്‌

Published on 23 September, 2011
ആദിവാസി സ്‌ത്രീകളുടെ കച്ചയഴിച്ച സംഭവം: സെപ്‌റ്റം. 25-ന്‌ തെളിവെടുപ്പ്‌
തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസി സ്‌ത്രീകളുടെ അരക്കച്ചയഴിച്ച സംഭവത്തില്‍ സെപ്‌റ്റംബര്‍ 25-ന്‌ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുക്കും. കഴിഞ്ഞദിവസം മുഖ്യമന്ത്രിയും പട്ടിക വകുപ്പ്‌ മന്ത്രിയും പങ്കെടുത്ത ചടങ്ങില്‍വെച്ചാണ്‌ ആദിവാസി സ്‌ത്രീകളുടെ അരക്കച്ച അഴിച്ച്‌ പോലീസ്‌ പരിശോധന നടത്തിയത്‌യ

സംഭവം ആദിവാസികളെ പരസ്യമായി അപമാനിയ്‌ക്കലും അവരുടെ പരമ്പരാഗതമായ ആചാരരീതിയെ ചോദ്യം ചെയ്യലുമാണെന്ന്‌ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി വിദ്യാധരന്‍ ആരോപിച്ചിരുന്നു. സംഭവത്തിന്‌ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക